Chapter Title : കാന്താരി 4 [Doli]
പോയത്
ഞാൻ : അച്ഛാ
അച്ഛൻ : ഒ
ഞാൻ : അല്ല ഞാൻ നാളെ കൊച്ചി പോയാലോ നോക്കാ അച്ഛാ
അച്ഛൻ : പൊക്കോ
ഞാൻ : അതല്ല ബിൽ അക്കൗണ്ട് ഒക്കെ പെന്റിങ് ആണല്ലോ
പപ്പ അവടെ വന്ന് നോക്കി നിന്നു....
അച്ഛൻ : ഇരിക്ക് മോളെ
ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി
ഞാൻ : അല്ല ട്രിപ്പ് ഒരുപാട് വന്ന് കെടപ്പുണ്ട് കേട്ടു അപ്പൊ ഞാൻ പോയി ഒന്ന് സെറ്റാക്കി വിടാ
അച്ഛൻ ഒന്ന് ആലോചിച്ചു
ഞാൻ : അല്ല പുതിയ വണ്ടി വരുമ്പോ ചെയ്യാൻ ഒള്ള പണിക്ക് പ്ലാൻ ഒണ്ടാക്കണം ആ കോളേജിലെ കൊറേ ട്രിപ്പ് ബാക്കി ഒണ്ട് ഇനി സ്റ്റൈൽ രാജ്
അച്ഛൻ : ആര്
ഞാൻ : അല്ല രാജേഷേട്ടൻ ആണേ എടക്ക് മുങ്ങുന്ന പണി ഒണ്ടേ റിസ്ക്ക് വേണ്ട...
അച്ഛൻ : ഉം ഉം.... അല്ല എങ്ങോട്ട് ട്രിപ്പ് വല്ലോം ആണോ
ഞാൻ : എന്താച്ഛാ
അച്ഛൻ : പിള്ളേര് കറങ്ങാൻ വരാൻ പറഞ്ഞോ ?
ഞാൻ : ഇല്ല
അച്ഛൻ : അല്ല അങ്ങോട്ട് പോവാൻ ഇത്ര താൽപ്പര്യം
ഞാൻ : അല്ല പറഞ്ഞെന്നെ ഒള്ളൂ വേണ്ടെങ്കി വേണ്ട
ഞാൻ തിരിഞ്ഞ് നടന്നു....
പിന്നാലെ നിക്കുന്ന പപ്പടെ മുഖത്ത് ഒരു ആക്കിയ ചിരി
അച്ഛൻ : ആ ശെരി
യെസ്... ഞാൻ ചുണ്ട് കടിച്ച് ചിരിച്ച് അങ്ങോട്ട് തിരിഞ്ഞു
അച്ഛൻ : പോയി കാര്യം നോക്ക്.... ട്രിപ്പ് കാൻസൽ ആവാൻ പാടില്ലല്ലോ....
ഞാൻ : ശെരി
💬 Comments
View all comments