Chapter Title : കാന്താരി 4 [Doli]
അച്ഛന് കൊടുത്തു
അച്ഛൻ : അതിന്റെ പണി എവടെ വരെ എത്തി
ഞാൻ : ലൈറ്റ് പിന്നെ സ്പീക്കർ കേറ്റണം ഇന്ന് കിട്ടും
അച്ഛൻ : എത്ര ആയി
ഒറ്റ സെക്കന്റ്
ഞാൻ ഫോൺ എടുത്ത് ബിൽ കാണിച്ച് കൊടുത്തു
അച്ഛൻ : ഇത്തിരി കൂടുതൽ ആണല്ലോ ഇത്
ഞാൻ : ഇല്ല അത് ഇപ്രാവശ്യം സിസ്റ്റം കേറ്റി പുതിയത്.... സ്പീകർ എണ്ണം കൂട്ടി.....
അച്ഛൻ ഒന്ന് മൂളി....ഇന്നാ പൈസ വച്ചോ
ഞാൻ : വേണ്ട
അച്ഛൻ : വച്ചോ ടാ ശമ്പളം ആയിട്ട് കണ്ടാ മതി വച്ചോ....
ഞാൻ : താങ്ക്സ്... ?
അമ്മ : ?
അച്ഛൻ ഒന്ന് ചിരിച്ചിട്ട് വെളിയിലേക്ക് എറങ്ങി പോയി....
അമ്മ : ശമ്പളം ഒക്കെ ആയല്ലോ
ഞാൻ : അമ്മക്ക് എന്താ വേണ്ടത്
അമ്മ : ഒന്നും വേണ്ട കളയാതെ വച്ചോ പൈസ
ഞാൻ : എന്നാലൂം
അമ്മ : വേണ്ട മുത്തേ നീ വച്ചോ
ഞാൻ : എന്നാ അമ്മ ഇത് വച്ചോ....
ഞാൻ അത് ഫുൾ അമ്മടെ കൈയ്യിൽ കൊടുത്തു....
അമ്മ : ?
ഞാൻ : പിന്നെ എനിക്ക് ഒറു കുപ്പി വാങ്ങാൻ പൈസ വേണം
അമ്മ : ഏതാ ബ്രാന്റ്
ഞാൻ : ഞാൻ എല്ലാം അടിക്കും... ?
അമ്മ : നായെ... ?
ഞാൻ : എന്റെ പൈസ ഞാൻ വാങ്ങും
അമ്മ : ചൂലെവടേ ?
ഞാൻ : ലച്ചു ഞാനെ കൊറച്ച് കഴിഞ്ഞാ പോവും....
അമ്മ : എങ്ങോട്ടോ പോ... ഇന്നാ ഈ പൈസ കൊണ്ട് അക്കൗണ്ടിൽ ഇട്....
ഞാൻ : വേണ്ടേ അപ്പൊ
അമ്മ : ഓ വേണ്ട
ഞാൻ : അല്ല അമ്മ ഇത്ര പൈസ ഒന്നും ഒരുമിച്ച് കണ്ട് കാണില്ലല്ലോ വച്ച് തന്നതാ
അമ്മ : മോനെ രാമു
ഞാൻ : എന്താമ്മാ
അമ്മ : വയറ് നെറച്ച് തരണോ
ഞാൻ : വേണ്ട ?
അമ്മ : കേറി പോ അപ്പൊ...
പ്രേമിക്കുമ്പോ നീയും
💬 Comments
View all comments