Chapter Title : കാന്താരി 4 [Doli]
എന്ന് നീ പറയണ്ട കേട്ടല്ലോ ഞാൻ എനിക്ക് സൗകര്യം ഒള്ള പോലെ ചെയ്യും.... അവള് ഫോൺ കട്ടാക്കി
സണ്ടേ രാത്രി ട്രിപ്പ് കഴിഞ്ഞ് വന്ന് തിങ്കൾ കാലത്ത് ഞാൻ വീട്ടിലേക്ക് പോയി...
കാലത്ത് തന്നെ അമ്മടെ വായിൽ ഒള്ളത് മുഴുവൻ കേട്ടു....
അമ്മ : രാമു ഞാൻ പലവട്ടം പറഞ്ഞു വണ്ടി എടുക്കരുത് എന്ന്
ഞാൻ : പോട്ടെ മമ്മി ട്രിപ്പ് കാൻസൽ ആയാ നമ്മൾ എങ്ങനെ ജീവിക്കും മല്ലൈയ്യാ....
അമ്മ : എങ്ങനെ ഒണ്ടായിരുന്നു ട്രിപ്പ് മന്തബുദ്ദി
ഞാൻ : പറന്നില്ലേ ഞാൻ....ആയിരം ആയിരത്തി അഞ്ഞൂറ് സ്പ്പീഡിലാ വണ്ടി ഓടിയത്
അമ്മ : നീ കൂടുതൽ എന്നെ പറ്റിക്കാൻ നോക്കണ്ട ആ വലത് വശത്ത് ഒള്ള സൂചി അല്ലേ അത് ഇരുന്നൂറ്റി ഇരുപത് വരെ പോവു....
ഞാൻ : എന്റമ്മോ ഇതെപ്പോ
അമ്മ : ഞാനെ കാറും കരിക്കും ഒക്കെ ഒള്ള വീട്ടി തന്നെ ജീവിച്ചത് കേട്ടല്ലോ
ഞാൻ : ശെരി.... ശെരി... ?
ഞാൻ സോഫയിൽ കേറി കെടന്നു....
അമ്മ : ചായ തരട്ടെ...
ഞാൻ : വേണ്ടമ്മ
ടാ
അമ്മ വന്ന് എന്റെ അടുത്ത് സോഫയിൽ ഇരുന്നു....
ഞാൻ തല പൊക്കി മടിയിൽ വച്ചു
വല്ലാത്ത തണുപ്പ് ഒറക്കം വരുന്ന പോലെ മണ്ടക്കകത്തെ ചൂട് കമ്മി ആയ പോലെ....
രണ്ട് പേരും വഴക്കാണോ.. അമ്മ എന്റെ മുടി തലോടിക്കൊണ്ട് ചോദിച്ചു....
ഞാൻ : ഇല്ലല്ലോ
അമ്മ : മോള് മൊത്തത്തിൽ കിളി പോയി നടപ്പാ ചോദിച്ചപ്പോ കരഞ്ഞോണ്ട് കേറി പോയി....
ഞാൻ : അത് ചെലപ്പോ വീട്ട്കാരെ മിസ്സ് ചെയ്യുന്ന കൊണ്ടാവും....
അമ്മ : എന്നാ പോയിട്ട് വാ
ഞാൻ : എങ്ങോട്ട്
അമ്മ : അവൾടെ വീട്ടിലേക്ക്....
ഞാൻ : പിന്നെ എനിക്കൊന്നും വൈയ്യ വേണേ കൊണ്ടാക്കാ....
അമ്മ : ഉം.... എന്താ വച്ചാ ചെയ്യ്....
പെട്ടെന്ന് അച്ഛൻ അങ്ങോട്ട് വന്നു
ഞാൻ എണീറ്റ് നിന്നു
അച്ഛൻ : വന്നോ.... ഉം എന്തായി
ഞാൻ : പൈസ കിട്ടി... ഇതാ
ഞാൻ പൈസ
💬 Comments
View all comments