Chapter Title : കാന്താരി 4 [Doli]
അറിയുന്നേ
ശനിയാഴ്ച രാത്രി പപ്പടെ ഫോൺ റിങ് ചെയ്തു അവളത് എടുത്ത് നോക്കി....
തന്റെ കുടുംബത്തിൽ നടന്ന മോശം കാര്യം ഒക്കെ ഓർത്ത് സങ്കടപ്പെട്ട് കെടന്ന പപ്പ സ്വബോധത്തിലേക്ക് തിരിച്ച് വരായിരുന്നു...
അവൾ ഫോൺ എടുത്ത് നോക്കി
ശിവ പപ്പ അറിയാതെ പറഞ്ഞു...
ഹലോ ഹലോ... ശിവാ
ഞാൻ : ഹലോ
പപ്പ : എവടെ ആണ് നീ....
ഞാൻ : അത് ഇരിക്കട്ടെ നീ എന്തിനാ അമ്മൂന്റെ ഫ്ലാറ്റിൽ പോണേ.... ഹാ
പപ്പ : നീ എവടെ ആണ് ശിവ
ഞാൻ : പപ്പാ.... നീ അമൃത ആയിട്ടുള്ള കമ്പനി വിട്ടോ ഇന്ദ്രന് അത് ഇഷ്ട്ടല്ലാ എന്റെ വായിൽ ഇരിക്കുന്നത് കേക്കാൻ നിക്കരുത് കേട്ടല്ലോ.... മേലാൽ അങ്ങോട്ട് പോയാ
പപ്പടെ കൺഡ്രോൾ പോയി
ഞാൻ : ഹലോ
പപ്പ : പറ ?
ഞാൻ : ഇന്ദ്രു എന്നെ വിളിച്ച് പറഞ്ഞു.... നിനക്ക് അവർടെ കാര്യത്തിൽ കേറി തല ഇടാൻ ഒള്ള ഒരു കാര്യവും ഇല്ല യോഗ്യതും ഇല്ല കേട്ടല്ലോ.... കേട്ടൊന്ന്
പപ്പ : മൂന്ന് ദിവസം ചത്തോ ജീവനോടെ ഒണ്ടോ എന്ന് നോക്കിയോ ടാ നീ ?....ഇതിനാണോ ഇപ്പൊ വിളിച്ചത്
ഞാൻ : അതെ നീ കൂടുതൽ ഒന്നും പറയണ്ട എന്തിന് പപ്പ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ
പപ്പ : ഒന്ന് പോവോ വച്ചിട്ട്
ഞാൻ : നിനക്ക് മണ്ടക്ക് കേറാൻ തന്നെ അല്ലെ എന്റെ തല ഒള്ളത് പിന്നെ എന്തിനാ ദേ അവന് ദേഷ്യം വന്നാ പറഞ്ഞില്ല വേണ്ട.... എന്നോട് പറഞ്ഞോണ്ട് വരണ്ട പിന്നെ
പപ്പ : ഓ.... അപ്പൊ നാളെ ആ തെണ്ടി എന്നെ അടിച്ചാ പോലും നീ ചോദിക്കില്ല അല്ലെങ്കി നിന്നോട് പറഞ്ഞോണ്ട് വരണ്ട എന്ന് അങ്ങനെ അല്ലെ നീ പറഞ്ഞത്...
ഞാൻ : നിന്റെ കൈയ്യിലിരിപ്പിന്റെ ആവും അല്ലാതെ എന്ത്....
പപ്പ : ശെരി നല്ലതാ സന്തോഷം...
ഞാൻ : അങ്ങനെ അല്ല ഒന്ന് അടങ് പ്ലീസ്
പപ്പ : ഇനി നീ മിണ്ടണ്ട പിന്നെ ഞാൻ എന്ത് ചെയ്യണം
💬 Comments
View all comments