Chapter Title : കാന്താരി 4 [Doli]
വീണു....
അമ്മ ഒച്ച ഇട്ട് എന്റെ അടുത്തേക്ക് വന്ന് തട്ടി
എല്ലാരും കൂടെ എണീറ്റ് എന്റെ അടുത്തേക്ക് വന്നു....
ഒച്ച കേട്ട് പപ്പ സ്റ്റെപ്പ് എറങ്ങി വന്നു....
ചെറിയമ്മ പോയി വെള്ളം കൊണ്ട് വന്നു....
അമ്മ അത് വാങ്ങി എന്റെ മൊഖത്ത് തളിച്ചു....
എന്താ പറ്റിയത് രാമു.. കണ്ണ് തൊറന്ന എന്നെ നോക്കി അമ്മ ചോദിച്ചു...
ഞാൻ ചുറ്റും ഒന്ന് നോക്കി....
അമ്മ : എന്താ പറ്റിയെ
ഞാൻ : ഒന്നൂല്ലാ ബാലൻസ് പോയത്
അമ്മ : കാലത്ത് കഴിച്ചിട്ടും ഇല്ല ഒന്നും
ചെറി : ഹോസ്പിറ്റലിൽ പോണോ
ആന്റി : അതെ മക്കളെ പോവാ
ഞാൻ : വേണ്ട കൊഴപ്പില്ല
ഞാൻ മെല്ലെ സ്റ്റെപ്പിന്റെ പിടിയിൽ പിടിച്ച് പൊങ്ങി....
പവി : എന്താ എന്താ
ചെറി : അവൻ തല കറങ്ങി വീണത്....
ഞാൻ അമ്മടെ കൈയ്യിലെ വെള്ളം വാങ്ങി കുടിച്ചു
സോമൻ : മിസ്റ്റർ ശങ്കർ ഇത് ചെറിയ കാര്യം അല്ല നിങ്ങൾ ഹോസ്പിറ്റലിൽ കാണിക്കു
അച്ഛൻ : ആ ആ ?
സോമി : നിങ്ങള് ഒക്കെ മാറ് ആ കുട്ടിക്ക് ഇത്തിരി കാറ്റ് കിട്ടട്ടെ
ഞാൻ : ഇല്ല കൊഴപ്പം ഒന്നും ഇല്ല ?
ചെറി : നീ ഇരിക്ക്.... എല്ലാരും വരൂ നമ്മക്ക് അങ്ങോട്ട് ഇരിക്കാ അവൻ നേരായി എല്ലാം ഓക്കേ ആണ്....
സോമൻ : ആ കഴിഞ്ഞോ സംസാരം
കിച്ചു : ഇല്ല താഴെ ഒച്ച കേട്ടപ്പോ വന്നത് എങ്ങനെ ഒണ്ട് അളിയാ
അവൻ എന്റെ തോളിൽ കൈ ഇട്ടു ചോദിച്ചു
"കൊഴപ്പം ഇല്ല" അവന്റെ കൈ തട്ടി മാറ്റി ഞാൻ പറഞ്ഞു....
ആന്റി : വൈയ്യെ കുട്ടാ
ഞാൻ : ഇല്ലെന്ന്....
അമ്മ : സമയത്തിന് കഴിക്കണ്ടേ...?
ഞാൻ എണീറ്റ് സ്റ്റെപ്പ് കേറി മേലേക്ക് പോയി....
" യെവനാ ഇറ്ന്താ എന്നെ സിവനായിറുന്താലും.... "
ഞാൻ ചാടി ബെഡിലേക്ക് വീണ് തലേണ എടുത്ത് കെട്ടിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു...
പെട്ടെന്ന് ഡോർ തൊറക്കുന്ന ഒച്ച കേട്ടു....
പിശാശ് ആവും...
💬 Comments
View all comments