Chapter Title : കാന്താരി 4 [Doli]
നിങ്ങക്ക് വേണ്ട പറഞ്ഞൂടെ
അച്ഛൻ : അതല്ല ഡോ രാജന്റെ കൈയ്യില് ജാക്കി വീണു നീരും വേദനയും ഒക്കെ എന്ന്
അമ്മ : എങ്ങോട്ടാ
അച്ഛൻ : അത് അടുത്ത് തന്നെ താൻ ചോറ് വെളമ്പ്
അടുത്ത ദിവസം ഉച്ചക്കാ ഞാൻ എങ്ങോട്ടാ പോയത് എന്ന് എല്ലാരും അറിഞ്ഞത്....
അമ്മ ചാടി കുത്തി നടക്കുന്നുണ്ട്
ചെറിയമ്മ : ഒന്ന് സമാദാനം ആയി ഇരിക്ക് ചേച്ചി
അമ്മ : ഈ ചെക്കനോട് ഞാൻ പലവട്ടം പറഞ്ഞതാ ഈ വണ്ടി എടുത്ത് തെണ്ടാൻ നിക്കല്ലേ എന്ന് അപ്പൻ ആണേ കയറും ഊരി വിട്ടിരിക്കാ മോനെ....
അമ്മ : നിനക്ക് ഒന്നും പറയാൻ ഇല്ലേ മോനെ....
പപ്പ : ഞാൻ പറഞ്ഞാ ഒന്നും കേക്കില്ല ആന്റി.... ആന്റി ഈ കൂട്ട്കെട്ടാ അവനെ നശിപ്പിക്കുന്നത്...
അമ്മ : അതൊന്നും കൊഴപ്പം അല്ല ഒള്ളത് വച്ച് മെച്ചം ആണ് അവന്റെ കൂട്ടുകാര്....
പപ്പ : അല്ല ആന്റി ശിവക്ക് അവര് കഴിഞ്ഞേ ആരും ഒള്ളൂ
അമ്മ : ഈ കൊച്ച് എന്തൊക്കെ ആണ് പറയുന്നേ അവൻ അടിച്ച് പൊളിക്കാൻ പോയതല്ല മോളെ... ബസ് എടുത്ത് മൈസൂർ പോയി കേട്ടില്ലേ
പപ്പ : ?....
ചെറിയമ്മ : ചേച്ചി ചുമ്മാ ഇരി....
രണ്ട് ദിവസം പപ്പക്ക് ശിവടെ ഒരു വിവരവും ഇല്ലായിരുന്നു....വീട്ടിലുള്ളവര് പറയുന്ന കേട്ടിട്ടാ കാര്യം ഒക്കെ അറിയുന്നേ
ശനിയാഴ്ച രാത്രി പപ്പടെ ഫോൺ റിങ് ചെയ്തു അവളത് എടുത്ത് നോക്കി....
തന്റെ കുടുംബത്തിൽ നടന്ന മോശം കാര്യം ഒക്കെ ഓർത്ത് സങ്കടപ്പെട്ട് കെടന്ന പപ്പ
💬 Comments
View all comments