Chapter Title : കാന്താരി 4 [Doli]
വിളിച്ച് പറഞ്ഞിട്ട്.... ഉച്ചക്ക് ആയിരുന്നെ ഞാൻ പോലും കാണില്ലായിരുന്നു.... അവക്ക് ലീവില്ല ചേച്ചി മങ്കലാപുരത്ത് ആവും ഇനി നൈറ്റ് ഡ്യൂട്ടി കേറി ഇവടെ വന്ന് എറങ്ങും....
അമ്മ : അതെ ട്രെയിനില്‍ സൂക്ഷിക്കാൻ പറ കള്ളന്മാര് ഒക്കെ ഒള്ളതാ
ഞാൻ : അമ്മ പേടിക്കണ്ട മാമൻ ഒരു തേങ്ങ എടുത്ത് ഇവടന്ന് ഒറ്റ ഏറ് കൊടുക്കും അതോടെ കള്ളൻ കാലി
മാമൻ : എന്ത് ചീഞ്ഞ തമാശ ആടാ അയ്യേ....
അളിഞ്ഞു ???
അമ്മ : നീ പോ അളിയൻ ഒക്കെ അപ്പറത്ത് കാണും
മാമൻ : ഓക്കേ....
ഞാൻ മാമന്റെ കൂടെ പോയി....പോവുന്ന വഴി ആ തെണ്ടി വീണ്ടും പവിടെ അടുത്ത് സൊള്ളുന്ന കണ്ടു
ഞാൻ : മാമ ഇതാ കിച്ചു
മാമൻ കിച്ചുന് സ്ട്രോങ്ങ് ആയി ഒരു കൈ കൊടുത്തു മിക്കവാറും കൈ ചതഞ്ഞുകാണും....
ഞാൻ : പപ്പടെ അനിയൻ
മാമൻ : എനിക്കറിയാ.... ?എന്ത് ചെയ്യുന്നു
കിച്ചു : അങ്ങനെ പണി ഒന്നും ഇല്ല
മാമൻ : മിടുക്കൻ
മാമൻ തിരിഞ്ഞ് നടന്നു
ഞാൻ : പവി മാമന്റെ കൂടെ പോ....
പവി കേക്കണ്ട താമസം എണീറ്റ് മാമന്റെ കൂടെ നടന്നു....
കിച്ചു : അല്ല പവി
ഞാൻ : വരും ?
ഞങ്ങള്‍ അച്ഛൻ ഒക്കെ ഇരിക്കുന്ന സ്ഥലത്ത് പോയി...
അച്ഛൻ : സോമേട്ടാ ഇത് അളിയൻ
സോമൻ : ആ എന്ത് ചെയ്യുന്നു
മാമൻ : തേങ്ങ ബിസിനസ് ആണ്
സോമൻ : ആ...എവടെ കണ്ടോ തല കാണിക്കാൻ ആണേലും
💬 Comments
View all comments