Chapter Title : കാന്താരി 4 [Doli]
അച്ഛൻ ചെറി നാട്ടുകാർ വീട്ടുകാർ എല്ലാം അറിയും എന്ന് ചെലപ്പോ എന്റെ മനസ്സ് എന്നോട് പറഞ്ഞ് കാണും ചെലപ്പോ...
പപ്പടെ തകർന്ന മൊഖം..... എനിക്ക് നല്ല സങ്കടം തോന്നി... ?
ഞാൻ : ആ മെയിൻ ചെലപ്പോ നിന്റെ കണ്ണീന്ന് എന്റെ ഒഴിവാക്കാൻ ഞാൻ തന്നെ ആണ് പോലീസ് കേസ് അവനെ പിടിച്ച് വെളിയിൽ ആക്കുന്ന സീൻ ഒക്കെ ഒണ്ടാക്കിയത്.... ആ ചെലപ്പോ..... ഇത്രേ ഒള്ളൂ....
പപ്പ വാ പൊത്തി തരിച്ച് എന്നെ നോക്കി....
ഞാൻ : കെടന്നോട്ടെ.... ശെരി....
അവളെന്റെ കഴുത്തിന് കുത്തി പിടിച്ചു....
ഞാൻ ചിരിച്ച് നോക്കി നിന്നു....
പപ്പ ഒരു പ്രാന്തിയെ പോലെ എന്റെ കഴുത്ത് പിടിച്ച് ഞെക്കി...
ഞാൻ : കൊന്നോ പക്ഷെ നിന്റെ തെണ്ടി അനിയനെ എന്റെ അനിയത്തിടെ മണ്ടക്ക് ഫ്രീ ആയി എടുത്ത് വക്കാൻ ഒള്ള നിങ്ങടെ ആഗ്രഹം ഇനി നടക്കില്ല.... ?
പപ്പ കൈ വീശി എന്റെ മോന്തക്ക് ഒറ്റ അടി അത് തടയാൻ പറ്റും എങ്കിലും ഞാൻ തടഞ്ഞില്ല
ഞാൻ : ഇത് ഞാൻ കൊള്ളും ഇത് അനിയന്റെ കല്യാണം മൊടക്കിയതിന് മൊടക്കിയവനോട് ഒരു ചേച്ചിക്ക് ഒണ്ടാവുന്ന വികാരം മാത്രം...
പപ്പ : ഇത്ര വൃത്തിക്കെട്ട ചെ.. അവൾടെ ശബ്ദം എടറി
ഞാൻ : വൃത്തിക്കെട്ടവൻ....
പപ്പ : നല്ല സന്തോഷത്തോടെ ഒരു ലൈഫ് ആഗ്രഹിച്ച് ഞാൻ ചെയ്ത എല്ലാം ഒറ്റ നിമിഷം കൊണ്ട് കളഞ്ഞില്ലേ ടാ നീ
പപ്പ കരഞ്ഞോണ്ട് എന്റെ ശരീരം മുഴുവൻ അടിക്കാൻ തൊടങ്ങി....
എനിക്ക് അത് ഇഷ്ട്ടല്ല അവൾടെ കൈ
💬 Comments
View all comments