Chapter Title : കാന്താരി 4 [Doli]
എല്ലാം വന്നു...
(ശിവ : ഞാൻ എങ്കിലും ഈ പെണ്ണ് കാണൽ മൊടക്കാൻ ആണ് നോക്കിയത് പക്ഷെ ഇന്ദ്രൻ കല്യാണം തന്നെ മൊടക്കി.....)
ശിവ പറഞ്ഞത് അവൾടെ തലയിൽ പ്രഷർ കൂട്ടി...
തോറ്റ് പോയി വീണ്ടും വീണ്ടും തോറ്റ് പോയി....
പപ്പ കണ്ണാടിയിൽ തോറ്റ് പോയ അവൾടെ മുഖം നോക്കി നിന്നു.. നോക്കി നോക്കി ഒറ്റ ഇടി കണ്ണാടി പീസ് പീസ് ആയി....
ഇതേ സമയം അടുക്കളയിൽ അമ്മ കാലത്തേക്ക് ഒള്ള ഫുഡ് ഒണ്ടാക്കുക ആയിരുന്നു
ചെറിയമ്മ ഒന്ന് വെളിയിലേക്ക് എത്തി നോക്കി....
ചെറിയമ്മ : ചേച്ചി അത് വിട് ചേച്ചി അല്ലെങ്കിലും പവിക്ക് ആ ചെക്കൻ ചേരില്ല
അമ്മ ഒന്ന് ശ്വാസം വിട്ടു....
അമ്മ : അതല്ല ഡീ
ചെറിയമ്മ : പിന്നെ
അമ്മ : എടി അനിയന്റെ വീട്ടി പവിയെ കൊടുക്കുന്ന കാര്യം ആണ് ചേട്ടന്റെ മനസ്സില്
ചെറിയമ്മ : അതിന് എന്താ പാവം എന്റെ രാമു മാത്രം ഇപ്പൊ കുരിശില്
അമ്മ : അതെ എന്റെ സങ്കടം അതാ ഈ കഴുത അന്നേ പറഞ്ഞിരുന്നേ
ചെറിയമ്മ : അന്ന് പിന്നെ നിങ്ങള് ഇങ്ങനെ ഇട്ട് പേടിപ്പിച്ചാ പിന്നെ
അമ്മ : എന്തായാലും എന്റെ കൊച്ച് സമാദാനം ആയി ഇരുന്നാ മതി
ചെറിയമ്മ : രാമു ഇന്നലെ ചേട്ടനെ എന്തൊക്കെ പറഞ്ഞ് തിരിച്ച് വിട്ടിട്ടുണ്ട് അങ്ങേര് സൂപ്പർ മാൻ ആണ് ഞാൻ എന്നൊക്കെ പറഞ്ഞ് നടക്കുന്നത് കണ്ടു രാത്രി....
അമ്മ : അത് ചേട്ടന്റെ കൈയ്യീന്ന് രണ്ട് കിട്ടുമ്പോ ശെരി ആവും...എനിക്ക് ഇപ്പൊ അതല്ല
💬 Comments
View all comments