Chapter Title : കാന്താരി 5 [Doli]
നിന്റെ കൂട്ട് കാര് സൽക്കരിച്ച് ഒമ്പത് മാസം ആണ് അവൻ ജീവച്ഛവം ആയി കെടന്നത്
പത്മിനി ഭദ്രകാളി ആയി മാറി
പപ്പ : നിനക്ക് ഒന്നും അറിയില്ല ശിവ ഞാൻ പറയട്ടെ അവളെന്റെ കോളർ പിടിച്ച് കരഞ്ഞു
ഞാൻ : ഒരു പെണ്ണ് പിടിയന്റെ പെങ്ങള് പറയുന്നത് എനിക്ക് കേക്കണ്ട....
എല്ലാരും എന്നെ ഞെട്ടി നോക്കി
ആന്റി എന്റെ തോളിൽ ഒറ്റ അടി....
എന്താ ടാ നീ പറഞ്ഞത് ദേ സൂക്ഷിച്ചും കണ്ടും സംസാരിച്ചോ....
ഞാൻ : നിങ്ങളോട് എനിക്ക് ഇപ്പഴും ദേഷ്യം ഇല്ല അല്ലെങ്കി ഇത് പോലെ ഒരു തന്ത ഇല്ലാത്തവനെ വെഷം വച്ച് കൊല്ലാതെ വിട്ട നിങ്ങളെ ഞാൻ ... ?
ആന്റി ഒരു സ്റ്റെപ്പ് പിന്നിലേക്ക് പോയി... സ്വന്തം മോനെ പോലെ കണ്ട എന്നിൽ നിന്ന് ഇങ്ങനെ ഒരു വാക്ക് അവരെ തളർത്തി....
അച്ഛൻ : ശിവാ എന്താ നീ പറയുന്നേ വല്ല ബോധം ഒണ്ടോ നിനക്ക്
പപ്പ : എന്റെ അനിയനെ സ്നേഹിച്ച് പറ്റിച്ച്
ഞാൻ മനസിവാതെ നോക്കി....
പപ്പ : എന്താ നാവ് എവടെ ഇപ്പൊ.... നിന്റെ ഇന്ദ്രന്റെ അമ്മു തന്നെ എന്റെ അനിയനെ സ്നേഹിച്ച് പറ്റിച്ച് കാശ് കാരൻ ആയിട്ടുള്ള കല്യാണം ആയപ്പോ അവനെ പറ്റിച്ച് ചോദിക്കാൻ പോയ അവനെ നിന്റെ ആ നായിന്റെ മക്കള് ഫ്രണ്ട്സ് ഒക്കെ കൂടെ സൽക്കരിച്ച് ഒരു കൊല്ലം കഷ്ട്ടി ആണ് അവൻ കെടന്നത് തീർന്നില്ല ഈ എടക്ക് അവനെ രണ്ട് ദിവസം അവന്റെ അപ്പന്റെ വീട്ടില് വച്ച് ഹരിയെ ആസ്വദിച്ച് തല്ലി എന്ന് നിന്റെ മുന്നില് വച്ചല്ലേ ആ ബാസ്റ്റർഡ് പറഞ്ഞത്.... വെറുതെ വിടില്ല അവനെ മാത്രം അല്ല അവളേം....? തിമിര് പിടിച്ച പോലെ അവള് പറഞ്ഞു
അവൾടെ മൊഖത്തേ ആ ഭാവം കണ്ട് എനിക്ക് തരിച്ച് വന്നു.....
ഇത്ര ദിവസത്തെ എല്ലാ ദേഷ്യവും ചേർത്ത് ഞാൻ കൈ മടക്കി ഒന്ന് കൊടുത്തു....
കിക്കു അങ്കിൾ ചെറിയച്ചൻ ഒക്കെ കൂടെ എന്നെ പിടിച്ച് മാറ്റി....
പപ്പ. തറയിലേക്ക് വീണ് പോയി....
അവർക്ക് പിടിച്ചിട്ട്
💬 Comments
View all comments