0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1635

ആ മുണ്ട ഇവൾടെ ചേട്ടൻ ആണല്ലേ

ഞാൻ : അമ്മ ആണ് എനിക്ക് അറിയില്ലായിരുന്നു

നന്ദൻ : സാരൂല്ല... എനിക്കറിയാ നിനക്ക് ആളുകളെ മറക്കുന്ന രോഗം ഒള്ള കാര്യം...

അവൻ ഇങ്ങനെ അല്ല ദേഷ്യം ആണ് എനിക്ക് മനസ്സിലായി

നന്ദൻ : നീ എന്ത് ചെയ്തു എന്നിട്ട്

ഞാൻ : അത്

നന്ദൻ : മൊഖത്ത് മൊഖത്ത് നോക്കി വർത്താനം പറ ശിവ.... രാമാ

അവൻ പല്ല് കടിച്ച് പറഞ്ഞു

ഞാൻ : നന്ദു അത്

നന്ദൻ : പറ അത് അറിഞ്ഞപ്പൊ നീ എന്ത് ചെയ്തു എന്നാ എനിക്ക് അറിയണ്ടത്

ഞാൻ : സ്റ്റേഷൻ കൊണ്ട് ആക്കി

നന്ദൻ : ഓ എന്തിനാ

ഞാൻ : എടാ എന്തിനാ ഒരു വഴക്ക്

എന്തിനാ ഒരു വഴക്ക്... അത് ശെരിയാ.... നന്ദൻ തല ആട്ടി പറഞ്ഞു

ഞാൻ : സു

നന്ദൻ : അവനെ കിട്ടി ഹോസ്പിറ്റലിൽ ബോധം ഇല്ലാതെ കെടക്കാ ഇപ്പൊ കിട്ടിയേ ഒള്ളൂ പോണെന് മുന്നേ നിന്നെ കണ്ടിട്ട് പോവാ വിചാരിച്ചു... ശെരി നടക്കട്ടെ

ഞാൻ അവന്റെ കൈക്ക് പിടിച്ചു

എന്ത് ഹോസ്പിറ്റലിൽ ആണെന്നോ... ?

എന്റെ ചങ്ക് തകർന്നു

നന്ദൻ : അല്ല ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കണം വിചാരിച്ചു

എന്താ

നന്ദൻ : അന്ന് ബാറില് വച്ച് നീ ഋഷിക്ക് ഒരു വാക്ക് കൊടുത്തില്ലേ ഹരി നമ്മക്ക് ഒള്ളതാന്ന് അത് മാത്രം അല്ല പല വട്ടം നീ പറഞ്ഞിട്ടുള്ളതാ നിനക്ക് വേണ്ടി ഞാൻ മരിക്കും മച്ചാ മരിക്കും മച്ചാന്ന്....ഇതാണോ നായെ നിന്റെ മരിക്കൽ...

ഞാൻ അത്

ഒറ്റ അടി നന്ദൻ എന്റെ ചെപ്പ നോക്കി കൈ മടക്കി ഒന്ന് തന്നു....

ചെറി എറങ്ങി വന്നു

ഞാൻ ചെറിയെ പിടിച്ച് തടഞ്ഞു....

ചുണ്ട് പൊട്ടി പല്ല് മുഴുവൻ ചോര ആയി....

നന്ദൻ : നീ ചതിച്ചല്ലോ ടാ നായെ....

അവന്റെ അടിയെക്കാൾ എന്നെ വേദനിപ്പിച്ചത് അവൻ പറഞ്ഞ വാക്കാ....

ഞാൻ തിരിഞ്ഞ് അവന്റെ കോളർ പിടിച്ചു

നന്ദു തല്ലിക്കൊ ഇനിയും തല്ലിക്കൊ ചതിയാന്ന്

💬 Comments

View all comments