Chapter Title : കാന്താരി 5 [Doli]
: അതാ നല്ലത്... ചേട്ടനും കൃഷ്ണേട്ടനും വക്കീലിനെ കാണാൻ പോയിട്ടുണ്ടല്ലോ വരട്ടെ...
പെട്ടെന്ന് ഒരു ബൈക്ക് വരുന്ന ഒച്ച കേട്ടു
നന്ദന്റെ വണ്ടി ആണ് കേട്ടതും മനസ്സിലായി....
ഞാൻ എറങ്ങി പോയി....
അവനും കൂടെ കുട്ടു രണ്ട് പേരും കൂടെ ആണ് വന്നത്...
നന്ദൻ പിന്നിലെ സീറ്റിന്ന് എറങ്ങി....
ഞാൻ നടന്ന് അവന്റെ അടുത്തേക്ക് പോയി
നന്ദൻ : എന്താ വരാഞ്ഞത്
എറങ്ങിയതും അവൻ വെയിറ്റ് ഇട്ട് പറഞ്ഞു
ഞാൻ : അളിയാ ഇവടെ സീൻ ആയി
നന്ദൻ : എന്ത് സീൻ
അവൻ മുന്നോട്ട് മുന്നോട്ട് കേറി കേറി വന്നു....
ഞാൻ : അത് അത്
നന്ദൻ : പറ എന്താ കാര്യം?
ഞാൻ : നന്ദു എനിക്ക്
നന്ദൻ : ആ മുണ്ട ഇവൾടെ ചേട്ടൻ ആണല്ലേ
ഞാൻ : അമ്മ ആണ് എനിക്ക് അറിയില്ലായിരുന്നു
നന്ദൻ : സാരൂല്ല... എനിക്കറിയാ നിനക്ക് ആളുകളെ മറക്കുന്ന രോഗം ഒള്ള കാര്യം...
അവൻ ഇങ്ങനെ അല്ല ദേഷ്യം ആണ് എനിക്ക് മനസ്സിലായി
നന്ദൻ : നീ എന്ത് ചെയ്തു എന്നിട്ട്
ഞാൻ : അത്
നന്ദൻ : മൊഖത്ത് മൊഖത്ത് നോക്കി വർത്താനം പറ ശിവ.... രാമാ
അവൻ പല്ല് കടിച്ച് പറഞ്ഞു
ഞാൻ : നന്ദു അത്
നന്ദൻ : പറ അത് അറിഞ്ഞപ്പൊ നീ എന്ത് ചെയ്തു എന്നാ എനിക്ക് അറിയണ്ടത്
ഞാൻ : സ്റ്റേഷൻ കൊണ്ട് ആക്കി
നന്ദൻ : ഓ എന്തിനാ
ഞാൻ : എടാ എന്തിനാ ഒരു വഴക്ക്
💬 Comments
View all comments