Chapter Title : കാന്താരി 5 [Doli]
ഒരു കൊച്ച് കുട്ടി ഇരിക്കുന്നു അതിന്റെ അമ്മ അപ്പറം ഒണ്ട് അവർടെ കൈയ്യിൽ ഒരു കുഞ്ഞും ഒണ്ട്
ഞാൻ എന്നെ നോക്കി ചിരിച്ച കുട്ടിയെ ഒന്ന് നോക്കി
ഒറങ്ങുന്ന അമ്മക്കും അനിയനോ അനിയത്തിക്കൊ വേണ്ടി ഒറങ്ങാതെ കാവൽ ഇരിക്കാ ആ കുട്ടി... അതെ ഇനി അങ്ങനെ ഒരു ജീവിതം ആണ് എനിക്കും...എനിക്ക് ഇഷ്ട്ടം ഉള്ളവർക്ക് വേണ്ടി ജീവിക്കാൻ ആണ് ഇനി എന്റെ ഈ ജീവിതം....
ഞാൻ കണ്ണടച്ച് ശ്വാസം വലിച്ച് വിട്ട് ട്രെയിനിന്റെ കൂടെ വരുന്ന തണുത്ത കാറ്റ് ആസ്വദിച്ച് കണ്ണടച്ചു....
മനസ്സിൽ കഴിഞ്ഞ ആറേഴ് മണിക്കൂർ അനുഭവിച്ച മുഴുവൻ വികാരങ്ങളും ഞാൻ ആ വണ്ടിയുടെ കൂടെ പറഞ്ഞ് വിട്ട് വീട്ടിലേക്ക് തിരികെ പോയി.... . . .
കാലത്ത് അമ്മ തുളസിക്ക് വെള്ളം ഒഴിക്കാൻ വരുമ്പോ സിറ്റ് ഔട്ടിൽ എന്നെ കണ്ടു
അമ്മ കൈയ്യിലെ പാത്രം താഴെ വച്ച് എനിക്ക് നേരെ വന്നു...
അമ്മ : രാമു രാമു രാമുവേ....
ഞാൻ മെല്ലെ കണ്ണ് തൊറന്നു....
അമ്മ : വന്നിട്ട് വിളിച്ചൂടെ
ഞാൻ മെല്ലെ എണീറ്റ് ഇരുന്നു....
അമ്മ : വന്നെ വാ ഇവടെ ഇരിക്കണ്ട....
ഞാൻ എണീറ്റ് കൂടെ പോയി...
അമ്മ : പോ ഒന്ന് ഫ്രഷ് ആയിട്ട് വാ അമ്മ ചായ തരാ...
ഞാൻ മെല്ലെ എണീറ്റ് പോയി ഫ്രഷ് ആയി തിരിച്ച് വന്നു....
ചെറിയമ്മ ചായ ആയി അടുത്തേക്ക് വന്നു....
പിന്നാലെ അമ്മേം വന്നു
അവര് ഡയനിങ് ടേബിളിൽ എന്റെ അടുത്ത് ഇരുന്നു...
അമ്മ : എന്തായി കുട്ടാ
ഞാൻ ഒന്ന് നോക്കി ചായ ഗ്ലാസ് കൈയ്യിൽ വച്ച് കറക്കി....
ചെറിയമ്മ : കൊച്ച് വെഷമിക്കണ്ട കേട്ടോ...
ഞാൻ : ഒറ്റ കാര്യം കുടുംബത്ത് കേറ്റിയാ കഴിഞ്ഞു എല്ലാം...
അമ്മ : ആണോ അയ്യോ...
ചെറിയമ്മ : ഈ ചെക്കനാ പവിയെ കെട്ടിച്ച് കൊടുക്കാൻ നിന്നത് നിങ്ങള്
അമ്മ : നമ്മക്ക് അറിയോ മോളെ ഈ കാണുന്നതല്ലേ എല്ലാം.... ആ പെണ്ണിനെ വരെ നമ്മള് കണ്ണും പൂട്ടി വിശ്വസിച്ചില്ലേ ഡീ
ചെറിയമ്മ :
💬 Comments
View all comments