Chapter Title : കാന്താരി 5 [Doli]
നടന്ന് ബെഡിന്റെ അടുത്ത് പോയി നിന്നു
പപ്പ ചൊവന്ന കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് നോക്കി...
ഞാൻ കൈ നീട്ടി തല ആട്ടി....
പപ്പ സംശയത്തോടെ എന്നെ നോക്കി
ഞാൻ ബൗൾ പിടിച്ച് വാങ്ങി....
പപ്പ അത്ഭുതത്തോടെ എണീറ്റ് മാറി....
അപ്പൊ തന്നെ ഞാൻ അവടെ ഇരുന്നു
അതെ ഡോക്ടർ വന്ന് അങ്കിളിനെ വഴക്ക് പറയും പുള്ളിക്ക് അല്ലെങ്കി തന്നെ ബീ പ്പി ഹൈ ആണ്...കൊറച്ച് കൂടെ... ഞാൻ സ്പൂൺ ഇട്ട് എളക്കി ആന്റിയെ നോക്കി
ആന്റി : വേണ്ട കുട്ടാ
ഞാൻ : ഞാൻ തന്നാ കഴിക്കില്ലേ.... ?
ആന്റി കണ്ണ് രണ്ട് വെരൽ വച്ച് ഞെക്കി കരയാൻ തൊടങ്ങി.... . . . ഞാൻ അവർടെ കൈക്ക് പിടിച്ച് തട്ടി
ആന്റി കണ്ണ് തൊടച്ച് എന്നെ നോക്കി...
ആന്റി തല ആട്ടി വായ തൊറന്നു....
ഞാൻ സ്പൂൺ സ്പൂൺ ആയി കോരി കൊടുത്തു....
ഒള്ളത്തിന്റെ പാതി കഴിച്ച് ആന്റി മതി പറഞ്ഞു...
ഞാൻ ബൗൾ അവടെ ഒള്ള ടേബിളിൽ വച്ചിട്ട് എണീറ്റു....
പിന്നിൽ ഒരു മെഘാ സീരിയൽ കണ്ട പോലെ പാർശു പപ്പ അമ്മ മൂന്നാളും കരച്ചലാ.... അങ്കിൾ കലങ്ങി നിപ്പാ, അച്ഛൻ അപ്പഴും കല്ല് പോലെ നിപ്പാണ്.... പരമു മാമൻ ചെറുതെങ്കിലും ഒരു ചിരി ഒണ്ട് മൊഖത്ത്...
പെട്ടെന്ന് ഡോറിൽ ഒരു തട്ട് വന്നു
പരമു മാമൻ തിരിഞ്ഞ് ഡോർ തൊറന്നു....
എന്തൂട്ടാ സാറേ ഇത് ... നേഴ്സ് ഉള്ളിലേക്ക് കേറി വന്നു....
നേഴ്സ് : ഇൻജെക്ഷൻ ഒണ്ട് ഇന്ന് പോണോ അതോ കാലത്ത് പോയാ മതിയോ ഡോക്ടർ ഇല്ല...
അങ്കിൾ : കാലത്ത് പോവാ ഇന്ന്....റസ്റ്റ് എടുക്കട്ടെ....
നേഴ്സ് : ഇവടെ ഒരാളെ പാടുള്ളു ടൈം കഴിഞ്ഞു ട്ടാ...
അങ്കിൾ : എന്നാ ശങ്കരാ നിങ്ങള് എറങ്ങിക്കോ ...പരമേശ്വരാ പപ്പേ കൂടെ കൊണ്ട് പോ....നിങ്ങള് എറങ്ങിക്കോ എന്നിട്ട്...
പെട്ടെന്ന് ഒരു സ്ത്രീ ഉള്ളിലേക്ക് കേറി വന്നു....
ഡോക്ടർ ആണ് തോന്നുന്നു കണ്ടിട്ട്....
ഇപ്പൊ എങ്ങനെ ഒണ്ട് ചേട്ടാ... അവര് വന്നതും അങ്കിളിനെ നോക്കി
💬 Comments
View all comments