Chapter Title : കാന്താരി 5 [Doli]
ശിവ വാ നമ്മക്ക് മോളിലോട്ട് പോവാ....
ഞാൻ അവൾടെ കൈ പിടിച്ച് തട്ടി
അച്ഛൻ : കേറി പോടാ
ഞാൻ ഇല്ലെന്ന് തല ആട്ടി....
എന്റെ കണ്ണ് കലങ്ങി ഞാൻ മോളിലേക്ക് നോക്കി
അമ്മ : ചക്കരെ വേണ്ട ദേ അവരൊക്കെ നിക്കുന്നു നീ കേറി പോ
അമ്മാ അമ്മ എന്ത് അറിഞ്ഞിട്ടാ ഇന്ദ്രുനെ ആരൊക്കെ കൂടെ ചേർന്ന് പിടിച്ചോണ്ട് പോയി അറിയോ ഞാൻ പോണ്ടേ അപ്പൊ നോക്കാൻ... അമ്മ പറമ്മാ
ഞാൻ അടഞ്ഞ ഒച്ചയിൽ പറഞ്ഞു...
അമ്മ : അയ്യോ കൊച്ചിന് എന്താ പറ്റിയെ എന്താ നീ പറയുന്നേ...
ഞാൻ : അറിയില്ലമ്മാ എനിക്ക് അറിയില്ല ?? ഞാൻ പോയി നോക്കട്ടെ
അച്ഛൻ : ചുമ്മാ ഭാഗ്യ അവനെ ആര് പിടിച്ചോണ്ട് പോവാൻ.. പിന്നെ ഇന്ദ്രുനേ പിടിച്ചോണ്ട് പോയി പോലും....
ഞാൻ : എന്നെ പോലെ തെണ്ടി അല്ല അവൻ
അച്ഛൻ : ചെവിക്കുറ്റി അടിച്ച് പൊട്ടിക്കും കേറി പോടാ
അച്ഛൻ ചാർജ് ചെയ്ത് കേറി വന്നു....
ആന്റി : എന്താ കുട്ടാ ഇത് അച്ഛൻ പറയുന്ന കേക്ക് കൊച്ച് ഉള്ളിലേക്ക് പോ
ഞാൻ : ആന്റി പ്ലീസ് ആന്റി എന്നെ വിടാൻ പറ
അച്ഛൻ : നീ എങ്ങോട്ടും പോവില്ല അത് എന്റെ വാക്കാ
ഞാൻ : എങ്കി ഞാൻ ആ വാക്ക് തെറ്റിക്കും....
അച്ഛൻ പെട്ടെന്ന് കൈ വീശി അത് ശെരിക്കെ കിട്ടി ചിൽ എന്ന് കൊണ്ടു....
എന്റെ കൺഡ്രോള് പോവാൻ തൊടങ്ങി....
അമ്മ എന്നെ വന്ന് പിന്നിൽ ആക്കി രക്ഷിക്കാൻ നോക്കി...
ഞാൻ കണ്ണ് തൊറന്ന് അവരെ എല്ലാരേം നോക്കി
ഇപ്പൊ ഈ നിമിഷം ഈ കോമാളി പതവി വിട്ട് വെളിയിൽ വരാൻ എന്റെ മനസ്സ് പറഞ്ഞു....
അച്ഛൻ ചെറിടെ പിടി വിട്ട് മുന്നോട്ട് വരാൻ ശ്രമിക്കാ....
ഇനി വേണ്ട... ഒരു തെറ്റും ചെയ്യാത്ത എനിക്ക് തല്ല് കൊള്ളണ്ട കാര്യം ഇല്ല....
അച്ഛൻ എന്റെ നിപ്പ് നോക്കി
നോക്കുന്ന കണ്ടില്ലേ കേറി പോടാ അച്ഛൻ ഒച്ച ഇട്ട് പറഞ്ഞു....
നിങ്ങളായിട്ട് വിട്ടാ പോയിട്ട്
💬 Comments
View all comments