Chapter Title : കാന്താരി 6 [Doli]
ചൂട് അടിക്കും വന്നെ
ഇന്ദ്രു : നീ വന്നെ ആദ്യം നിനക്ക് പിന്നെ എനിക്ക്
ഞങ്ങള് ഡ്രസ്സ് വാങ്ങാൻ പോയി പക്ഷെ അവടെ നല്ല ഒന്നും കണ്ടില്ല പിന്നെ അവടെ ഒക്കെ ഒരു മാതിരി കളർ
പിന്നെ RR ല് കേറി ഒരേ പോലെ തോന്നുന്ന വേറെ വേറെ കളർ ഷർട്ട് എടുത്ത് എറങ്ങി... പിന്നെ പവിക്ക് ഒരു ഗൗൺ പോലെ ഒന്നും അച്ചുന് ഒരു ഷർട്ടും പാന്റും ഒക്കെ അവൻ തന്നെ എടുത്ത് ഞങ്ങള് എറങ്ങി...
അവൻ ചെറിയമ്മക്ക് hand bag നോക്കാൻ എന്നും പറഞ്ഞ് ലൂയി വിട്ടനിലെക്ക് കേറി
ഞാൻ : നിനക്ക് വൈയ്യെ മോനെ
ഇന്ദ്രു : ചുമ്മാ ടാ വെറുതെ നോക്കാല്ലോ
എട്ടര ആയപ്പോ ഞങ്ങള് തിരിച്ച് വീടെത്തി...
പവി ഞങ്ങളെ കണ്ടതും എറങ്ങി അവന്റെ അടുത്തേക്ക് പോയി...
പവി : എങ്ങനെ ഇണ്ട് ടാ നിനക്ക് കൊഴപ്പം ഒന്നൂല്ലല്ലോ
ഇന്ദ്രു : ഓ നമ്മള് strong അല്ലെ മച്ചാ
പവി : വാ വാ... അമ്മ ദേ ആരാ വന്നെ നോക്ക്...
ആരാ ഡീ അമ്മ ടവൽ കൊണ്ട് കൈ തൊടച്ച് തോളിൽ ഇട്ടിട്ട് വെളിയിലേക്ക് വന്നു
അമ്മ : ആഹാ വന്നല്ലോ ഓ താൻ ഇങ്ങോട്ട് ഒള്ള വഴി ഒക്കെ മറന്നല്ലോ
ഇന്ദ്രു : ഐ അങ്ങനെ പറയല്ലേ സുന്ദരിക്കുട്ടി വന്നെ...
അമ്മ ചെറിയമ്മ പവി എല്ലാരും കൂടെ അവന്റെ ചുറ്റും ഇരുന്ന് കഥ പറഞ്ഞു...
ഞാൻ അപ്പറം മാറി ഇരുന്ന് ആ വൈബ് നോക്കി കണ്ടു
പെട്ടെന്ന് reality strike ചെയ്ത് എനിക്ക് വല്ലാത്ത ഒരു മരവിപ്പ് പോലെ...
ഈ പാവത്തിനെ ആണ്... ആ കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോ തന്നെ എനിക്ക് വല്ലാത്ത സങ്കടം തോന്നി... വല്ലാത്ത കുറ്റബോധം
എന്റെ ഉള്ളിലേ കൊച്ച് കുട്ടി തെളിഞ്ഞ് വന്നു
പവിടെ പിന്നിലായി അവനെ ഞാൻ കണ്ടു
കണ്ടില്ലേ എന്താടാ നോക്കുന്നെ നീ... ദേ നോക്ക് നിന്റെ പ്രിയപ്പെട്ട അനിയൻ അവനെ നിന്റെ അളിയൻ പട്ടിയെ പോലെ തല്ലി കൊല്ലാൻ നോക്കി
💬 Comments
View all comments