Chapter Title : കാന്താരി 6 [Doli]
😊
ഞാൻ : അവന്റെ വിവരം വല്ലതും ഇണ്ടാ ടാ 🙂
സൂര്യ : നമ്മളെ ഒന്നും വിളിക്കാറേ ഇല്ല...
ഞാൻ : എവടെ ടാ അവൻ പോയെ
സൂര്യ : അവന്റെ ലാസ്റ്റ് Instagram സ്റ്റോറി premier league കളിടെ ആയിരുന്നു... England ആവും
ഞാൻ : എന്തിനാ ടാ അവൻ പോയെ ഞാൻ ആണോ കാരണം
സൂര്യ : ഏയ് മടുത്ത് കാണും ടാ 🙂
ഞാൻ : അതേ ആ മടുപ്പ് വന്നത് ഹരിയും പപ്പയും കാരണം അവര് അവൻ 😊
അവൻ എന്റെ കൈക്ക് തട്ടി
സൂര്യ : പോ മൈരേ അതേ മച്ചാ ഞാൻ പോവാണേ ഇവനെ കൊണ്ടാക്കാൻ വന്നതാ അവളെ ചെക്കപ്പിന് കൊണ്ടോണം
ഞാൻ : ശെരി ടാ നീ വിട്ടോ...
സൂര്യ : നീ വാ നമ്മക്ക് പൊളിക്കാ ഓ ഒരു ഇന്ദ്രൻ പോവാൻ പറ മൈരനോട്
ഞാൻ : ഉവ്വ്...
അവൻ വണ്ടി എടുത്ത് പോയി
ഞാൻ ചുറ്റും ഒന്ന് നോക്കി കുട്ടു തെണ്ടിക്ക് പെമ്പിള്ളേർടെ നടുക്ക് കെടന്ന് ഒരു കളി
ഞാൻ അവനെ കൈ കാട്ടി വിളിച്ചു...
ചെക്കന് മൈൻഡ് ഇല്ല പിന്നെ ഫോൺ എടുത്ത് വിളിച്ച് വരുത്തി
കുട്ടു : എന്താ ശിവേട്ടാ
ഞാൻ : കമ്പനി താടാ
കുട്ടു : നിങ്ങള് വിട്ടോ
ഞാൻ : അല്ല എന്ത് പെമ്പിള്ളേർടെ എടക്ക് കെടന്ന് ഒരു കളി
കുട്ടു : ഫാൻസാണ് ഏട്ടാ 😌
ഞാൻ : കൂടുതൽ ഫാൻ കാറ്റ് കൊണ്ടാ പനി പിടിക്കും
കുട്ടു : ഞാൻ ഒരു കാര്യം നിങ്ങളോട് ചോദിക്കട്ടെ
ഞാൻ : പറ ടാ
കുട്ടു : നിങ്ങക്ക് എങ്ങനെ ഇത്ര കൂൾ ആയി ഇരിക്കാൻ പറ്റണെ
ഞാൻ : എന്ത്
കുട്ടു : എന്റെ ചേട്ടനെ പോലെ തന്നെ അടി കൊണ്ട ആളാ നിങ്ങള്
😊
ഞാൻ : അത് നീ കൊറച്ച് കൂടെ വലുത് ആവുമ്പോ മനസ്സിലാവും
കുട്ടു : അതേ ഞാൻ ചുമ്മാ
💬 Comments
View all comments