Chapter Title : കാന്താരി 9 [Doli]
ഇല്ലെന്ന് ദേ നമ്മള് ജയിക്കും ബാക്കി പിന്നെ
അമ്മ പെട്ടെന്ന് കണ്ണ് തൊടച്ചു
ഞാൻ തിരിഞ്ഞ് നോക്കിയപ്പോ കൃഷ്ണ ചെറിയമ്മ നിക്കുന്നു
ചെറിയമ്മ : ഡാ പോയി പാല് വാങ്ങിച്ചോണ്ട് വന്ന് കുളിക്കാൻ പോ
അവര് ഇന്നലെ ഒന്നും നടക്കാത്ത പോലെ എന്നോട് സംസാരിച്ചു
ഞാൻ : അത്
ചെറിയമ്മ : നോക്കി നിക്കാതെ പോടാ പത്ത് കവർ വാങ്ങിക്കോ വെള്ളത്തില് ഇട്ട് വക്കാ ല്ലേ ഏട്ടത്തി
അമ്മ : ആ മോളെ
ഇവരെ എനിക്ക് മനസ്സിലാവുന്നില്ല
ചെറിയമ്മ : ഒന്ന് പോടാ 😁
ഞാൻ : ആഹ് 😊
ഞാൻ തിരിഞ്ഞ് നടന്ന് കാർ എടുത്ത് പോയി...
പാല് കൊണ്ട് കൊടുക്കാൻ പോയതും എല്ലാരും എത്തി തൊടങ്ങി
ഇന്ദ്രൻ : ആഹ് വന്നല്ലോ പാൽ boy സിവാ
സിദ്ധു : പാൽക്കാരാ എന്താണ് ഇത്ര വൈകാൻ
ഇന്ദ്രൻ : ഡാ പെട്ടെന്ന് കുളി ഇന്ന് അണ്ണന്റെ പൂജ ഇള്ളതാ 😌
ഞാൻ : എന്ത്
പവി വന്ന് പാല് വാങ്ങിച്ചോണ്ട് പോയി
സിദ്ധു : സാർ ആണ് ഇനി കാര്യാദികാരി 😏
ഇന്ദ്രൻ : എന്ത് ചെയ്യാ അവസാന മകന്റെ അവസാന മകന്റെ ഒരേ ഒരു മോൻ ആയി പോയില്ലേ
അമ്പു : അതോണ്ട് നീ രക്ഷപ്പെട്ടു അല്ലെങ്കി ഞാനാ രാജാവ്
സിദ്ധു : രായാവാവാൻ പറ്റിയ മോന്ത ഇന്നലെ എവടെ തെണ്ടാൻ പോയേ വധൂരി
അമ്പു : ഞാൻ അപ്പൂന്റെ കൂടെ ആയിരുന്നു
സിദ്ധു : ഡാ ഇന്ന് പോണോ
ഇന്ദ്രൻ : നോക്കാ...
💬 Comments
View all comments