Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]
ഇതൊന്നും അറിയാതെ അവർ ഏഴുപേരും രണ്ടു കാറുകളിലായി മാമ്പള്ളിയിലേക്ക് നീങ്ങി ... പക്ഷെ അവരുടെമുകളിൽ ആകാശത്തു ഒരു കഴുകൻ വട്ടമിട്ടു പറക്കുന്നുണ്ടായായിരുന്നു ...
കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവരുടെ കാറുകൾ മാമ്പള്ളി തറവാടിന്റെ ഗേറ്റിനു മുന്നിൽ വന്നു നിന്നു ... കാര്യസ്ഥൻ അയ്യപ്പൻ അവരെ കാത്തു അവിടെ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു ….
മാമ്പള്ളിയിലെ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു ... നീണ്ട പത്തുവർഷങ്ങൾക്കു ശേഷം മാമ്പള്ളിയുടെ മണ്ണിൽഅവർ കാൽ കുത്തി ... അൽപ്പം കുനിഞ്ഞു ഭവ്യതയോടെ അയ്യപ്പൻ അവരുടെ മുന്നിൽ വന്നു നിന്നു ...
" അങ്ങുന്നേ അയച്ച സാധനങ്ങളും മറ്റും പറഞ്ഞ റൂമുകളിൽ തന്നെ കൊണ്ടുവച്ചിട്ടുണ്ട് ... കുളംവൃത്തിയാക്കാനും കുളക്കരയിൽ ഇടിഞ്ഞ കല്ല് കെട്ടാനും സാധനങ്ങൾ കൊണ്ടുവെച്ചിട്ടുണ്ട് ... അതിന്റെപണിക്കാർ വന്നിട്ടില്ല
" ശരി " അതും പറഞ്ഞു രാജേന്ദ്രൻ മറ്റുള്ളവരെയും കൂട്ടി വീട്ടിലേക്ക് കയറി ....
വൈകുന്നെരം അമ്പലത്തിൽ വിളക്കുകത്തിച്ചു പ്രാർത്ഥിച്ചു പുഷ്പാർച്ചന നടത്തി അവർ ആരംഭം കുറിച്ചു ...രാത്രിഎല്ലാവരും ഭക്ഷണ ശേഷം ഒത്തുകൂടി ...
" ചടങ്ങുകൾ കഴിയുന്നതുവരെ പുറത്തുനിന്ന് ആരെയും ഇവിടെ വരുത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം..."
രാജേന്ദ്രൻ തുടക്കമിട്ടു ...
" പുറം പണിക്ക് ആളെ വേണം ഏട്ടാ ... അല്ലാതെ അഞ്ചേക്കർ വീടും പരിസരവും ആര് വൃത്തിയാക്കാനാണ് ..."
ഹേമലത പറഞ്ഞു ...
" അത് ശരിയാ ..."
എല്ലാവരും ശരി വെച്ചു ...
" അയ്യപ്പനോട് സംസാരിക്കാം ... അടുക്കളപ്പണിക്കും മറ്റും തൽക്കാലം നമുക്ക് തന്നെ നോക്കാം ... എല്ലാം കഴിഞ്ഞുനിർത്താം നമുക്ക് ..."
💬 Comments
View all comments