0%

Chapter Title : കാർലോസ് മുതലാളി (ഭാഗം-09)

ആനി....എനിക്കറിയാരുന്നു നിങ്ങളിവിടെ കാണുമെന്നു....ഞാനും വരുന്നു നിങ്ങളോടൊപ്പം....ഒറ്റക്കിരുന്നപ്പോൾ ഏതാണ്ട് പോലെ.....അല്ല അപ്പച്ചാ നിങ്ങള് ഗോപുവിനെ ക്രോസ്സ് വിസ്താരം ചെയ്യുകയാണോ....

അല്ലെടീ ആനി മോളെ ഞങ്ങള് പറയുകയായിരുന്നു ഗോപുവിനോട് നമ്മുടെ ഔട്ട് ഹൗസിൽ വന്നു താമസിക്കാൻ.അവിടെ ആകുമ്പോൾ ഇവനെ അന്വേഷിച്ചു ഇങ്ങോട്ടു നമ്മൾ വരണ്ട കാര്യമില്ലല്ലോ...

ഞാനും അത് അപ്പച്ചനോടും അമ്മച്ചിയോടും പറയാനിരിക്കുകയായിരുന്നു.

അപ്പോഴേക്കും ലളിത ചായയുമായി എത്തി...അയ്യോ ഡോക്ടറു കുഞ്ഞും ഉണ്ടായിരുന്നോ....ഞാൻ രണ്ടു ചായയെ എടുത്തുള്ളൂ....

അത് സാരമില്ല ലളിതേ ഞാൻ ചായ അങ്ങനെ കുടിക്കില്ല...ആനി പറഞ്ഞു...

എടീ ലളിതേ നമ്മുടെ ഗോപുവിനെ മുതലാളിയുടെ വീട്ടിൽ നിർത്താൻ പറയ്യാൻ വന്നതാ ...നാരായണൻ കുട്ടി ലളിതയോടു പറഞ്ഞു...

ലളിതയുടെ മുഖം വാടുന്നത് കണ്ട നാരായണൻ കുട്ടി പറഞ്ഞു..ഇവിടെ ഇത്തിരി ആളനക്കവും സന്തോഷവും ഉണ്ടായത് ഇവൻ ഇവിടെ വന്നതിനു ശേഷമാ...അതാ അവൾക്കൊരു വിഷമം.

അത് സാരമില്ല ലളിതേ അവൻ എപ്പോൾ വേണമെങ്കിലും ഇങ്ങോട്ടു വരും...അല്ലെ ഗോപു...അന്നമ്മ ചോദിച്ചു...

ലളിതയുടെ മുഖത്ത് നോക്കാതെ ഗോപു തലയാട്ടി...

ഗോപു ഇറങ്ങി കാർലോസ് മുതലാളിയെയും ആനിയെയും അന്നമ്മയെയും കൂട്ടി കോന്നിയിലെ എസ്റ്റേറ്റ് ബംഗ്ളാവിലേക്കു തിരിച്ചു.എട്ടരയോട് കൂടി ബംഗ്ളാവിൽ എത്തി.വലപ്പാടും രണ്ടു ശിങ്കിടികളും ടി.വിയുടെ മുന്നിൽ ആയിരുന്നു.മഴകാരണം ബൈ ഇലക്ഷൻ നടക്കുന്ന കോന്നിയിൽ പോളിംഗ് ശതമാനം മന്ദഗതിയിലാണെന്നു അറിഞ്ഞ വലപ്പാട് ആകെ വിഷമിച്ചു.

എടൊ കാർലോസേ കാര്യങ്ങൾ ഒക്കെ കുഴഞ്ഞു മറിയുമോടോ....

താൻ ഒന്നടങ്ങടോ വലപ്പാടെ......

ഗോപു അങ്ങോട്ട് വന്നിട്ട് പറഞ്ഞു...മുതലാളി ഞങ്ങൾ ഞങ്ങളുടെ കുട്ടനാട്ടിൽ ഒരു ചെറിയ പണി ചെയ്യാറുണ്ട് ഇലക്ഷൻ ദിവസങ്ങളിൽ....മുതലാളി ഒന്ന് എന്നെ അനുവദിച്ചാൽ കാര്യം ഇപ്പോൾ ഓ.കെ ആക്കി തരാം...

എന്താടാ

💬 Comments

View all comments