Chapter Title : കാർലോസ് മുതലാളി (ഭാഗം 13)
അല്ല കൊലപാതകമാണ് എന്ന നിഗമനത്തിൽ ആണ് പോലീസ് എത്തിയിരിക്കുന്നത്,സംഭവുമായി ബന്ധപ്പെട്ടു ഹോസ്പിറ്റൽ ഉടമയുടെ ഡ്രൈവറും കുട്ടനാട് കൈനകരി സ്വദേശിയുമായ ഗോപു എന്ന ഗോപകുമാറിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജ്ജിതമാക്കിയിരിക്കുന്നു....ഈ ചർച്ചയിൽ ഇന്ന് പങ്കെടുക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഫറൻസ് നേതാവ് അടൂർ സതീശൻ ...ഐ.പി,എം നേതാവ് സുജനൻ...മഹിളാ വിമോചന സമിതി അധ്യക്ഷ സുമിത്ര...
മാർക്കോസ് ആ പേരുകൾ ഒന്ന് കൂടി കൂട്ടി വായിച്ചു...സുലോചന...കാർലോസിന്റെ പഴയ കുറ്റി...അവരുടെ മകൾ ഗായത്രി....അതെ ഇതെവിടെ തന്നെ ...തന്റെ ശത്രുവിന്റെ പതനം....തുടങ്ങിയിരിക്കുന്നു ....ഒരു പക്ഷെ ആ പയ്യൻ നിരപരാധിയായിരിക്കും...കാർലോസ് ആ പെണ്ണിനെ ബലാത്‌സംഗം ചെയ്തു കൊന്നതാകാനാണ് സാധ്യത....
ബില്ലും അടച്ചു പുറത്തിറങ്ങിയ മാർക്കോസിന്റെ മനസ്സ് കലുഷിതമായിരുന്നു....ഈ രാത്രിയിൽ എങ്ങനെ സത്യം അറിയും....കഴിയും...അതെ ആ ഹോസ്പിറ്റലിൽ തന്നെ ജോലി ചെയ്യുന്ന ആൽബിയെ പൊക്കിയാൽ......
മാർക്കോസ് ചിന്താധീതനായി വണ്ടി ഓടിക്കുന്ന കണ്ടപ്പോൾ ഇന്ദിര തിരക്കി....
എന്ത് പറ്റി അച്ചായന് പെട്ടെന്നൊരു മൂഡോഫ്.....
ഏയ് ഒന്നുമില്ല....ഇന്ദിരേ...എനിക്ക് റാന്നി വരെ പോകണം....
ഇപ്പോഴോ...എന്ത് പറ്റി അച്ചായാ....
അതൊക്കെ പറയാം....
എങ്കിൽ ഞങ്ങളും വരാം...ഒറ്റയ്ക്ക് പോകണ്ടാ...
നിങ്ങളും വേണം നിങ്ങളെ കൊണ്ട് ഒരാവശ്യമുണ്ട്....തന്റെ കാര്യ സാധ്യത്തിനു ഏതു വക്ര ബുദ്ധിയും യൂസ് ചെയ്യുന്ന മാർക്കോസ് പറഞ്ഞു..മാർക്കോസ് പല കണക്കു കൂട്ടലുകളും കിഴിക്കലും നടത്തി.....വണ്ടി നീങ്ങി റാന്നിക്ക്
*************************************************************************************
വിവരം അറിഞ്ഞ കാർലോസും ആനിയും ആകെ പരിഭ്രാന്തരായി....ഹോസ്പിറ്റലിൽ പോകാം എന്ന് കരുതിയാൽ വണ്ടിയുമില്ല...ഗോപു ആ ഡോക്ടറന്മാരെയും കൊണ്ട് തന്റെ ഇന്നോവയിലാണ് പോയിരിക്കുന്നത്...വലപ്പാടിന്റെ കയ്യിലാണ് ആനിയുടെ ഹ്യുണ്ടായ് ഐ ടെൻ....വലപ്പാടിന്റെ കാർ തമ്പി കൊണ്ടുപോയിരുന്നു....എന്ത് ചെയ്യും....ആകെ വിഷമത്തിലായി രണ്ടു പേരും ബംഗ്ളാവിന്റെ സിറ്റ് ഔട്ടി വന്നിരുന്നു....അപ്പോഴാണ് ഗേറ്റു കടന്നു ആനിയുടെ ഹ്യുണ്ടായ് ഐ ടെൻ വന്നു നിന്നത്....വലപ്പാട് കാറിൽ നിന്നുമിറങ്ങി വന്നപ്പോൾ കാണുന്നത് സിറ്റ് ഔട്ടിൽ മൂകരായി ഇരിക്കുന്ന ആനിയെയും കാർലോസിനെയുമാണ്....
എന്ത് പറ്റിയെടോ കാർലോസേ? മോളെ ആനി താങ്ക്സ് കേട്ടോ....ഇതും പറഞ്ഞു അകത്തേക്ക് പോകാനൊരുങ്ങിയ വലപപടിനോട് കാർലോസ് പറഞ്ഞു....
തന്റെ താങ്ക്സ്...എടൊ മൈരേ....ആ പെണ്ണ് ആത്മഹത്യ ചെയ്തെന്നു...ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നും വിളിച്ചതേ ഉള്ളൂ....
ആഹാ...അത്രയേ ഉള്ളോ കാര്യം...നമ്മൾ ഇതെത്ര കണ്ടതാടോ....
താൻ ആ ഹോസ്പിറ്റലിലോട്ടു
💬 Comments
View all comments