Chapter Title : കാർലോസ് മുതലാളി (ഭാഗം 13)
ഒന്ന് വിളിച്ചേ.....
ഹോസ്പിറ്റലിൽ വിളിച്ച കാർലോസ് ആ വാർത്ത കേട്ട് വീണ്ടും ഞെട്ടി....
ഫോൺ വെച്ചിട്ടു കാർലോസ് പറഞ്ഞു..എടൊ സംഭവത്തിന്റെ ദൃക്‌സാസ്‌ക്ഷി എന്നും പറഞ്ഞു ആ ആൽബി മൊഴി കൊടുത്തു..കണ്ടാൽ അറിയാവുന്ന ഒരാൾ ആ മുറിയിൽ നിന്നും പുറത്തു പോകുന്നത് കണ്ടു എന്നാണ് പറഞ്ഞത്....
ഇത്തവണ വലപ്പാട് ഞെട്ടി...എന്നിട്ടു അവൻ എന്റെ പേര് പറഞ്ഞോടോ....
പേരൊന്നും പറഞ്ഞിട്ടില്ല...നമുക്ക് എത്രയും പെട്ടെന്ന് അങ്ങോട്ട് പോകാം....
അവർ ആനിയുടെ കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു....പോകുന്ന വഴിയിൽ വലപ്പാട് തന്റെ രാഷ്ട്രീയ കുബുദ്ധിയിൽ ചില നാടകങ്ങൾ മെനഞ്ഞു....മോളെ ആനി ആ ഡ്രൈവർ പയ്യൻ എവിടെയാ....
അവൻ ഡോക്ടർ ലിയോയെ യാത്രയാക്കാൻ പോയിരിക്കുകയാ....
അവന്റെ ഫോട്ടോഗ്രാഫ്സ് വല്ലതും കയ്യിലുണ്ടോ....
വീട്ടിൽ അവൻ താമസിക്കുന്ന ഔട്ട് ഹോസ്സിൽ നോക്കണം...
എന്നാൽ ആദ്യം വീട്ടിലോട്ടു പോകാം...വലപ്പാട് പറഞ്ഞു...
താൻ ഇതെന്തിനുള്ള പുറപ്പാടാഡോ...കാർലോസ് തിരക്കി
താൻ ഒന്നടങ്ങടോ..ആത്മഹത്യാ കാരണം നമ്മളല്ല....അതിനു കാരണം വേറെയാണ്...താൻ മിണ്ടാതെ തനിക്കൊന്നും അറിയില്ല എന്ന രീതിയിൽ നിന്നാൽ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം.....ആനിമോളെ ഞാൻ പറയുന്നത് പോലെ മോളങ്ങു ചെയ്യണം...ആദ്യം ആൽബിയെ കൂട്ടികൊണ്ട് മോളുടെ ക്യാബിനിൽ വരണം....ഞാനും കാർലോസും അപ്പോഴേക്കും അങ്ങെത്താം...
ഒകെ...അവർ നേരെ കാർലോസിന്റെ വീട്ടിലേക്കു വിട്ടു...ഔട്ട് ഹൌസ് മുഴുവനും തപ്പിയപ്പോൾ ഗോപുവിന്റെ ഒരു പാസ്പോര്ട് സൈസ് ഫോട്ടോ കിട്ടി...ഇത് മോളുടെ കയ്യിൽ വച്ചിട്ട് വിട്ടോ...ഞാൻ ആ തമ്പിയെ വിളിച്ചിട്ടു ഞങ്ങൾ രണ്ടാളും അങ്ങ് വരാം...അപ്പച്ചൻ എവിടെ എന്ന് ചോദിച്ചാൽ വലപ്പാട് അങ്കിളുമായി ഇപ്പോൾ എത്തും എന്ന് പറഞ്ഞാൽ മതി....ആനി വണ്ടി വിട്ടു..ആർത്തലച്ചു കൊണ്ട് അന്നമ്മ ഓടിയിറങ്ങി വന്നു....ഇതെന്താ ഇച്ചായ...ഈ കേൾക്കുന്നത്....ആ പെണ്ണ് എന്തിനാ നമ്മളോട് ഇത് ചെയ്തത്....
അന്നമ്മ ചേച്ചി അകത്തോട്ടു പൊയ്ക്കോ....ഒരു കുഴപ്പവും വരാതെ ഞങ്ങൾ നോക്കി കൊള്ളാം...... വലപ്പാട് പറഞ്ഞു
വലപ്പാട് ഫോൺ എടുത്ത് തമ്പി യെ വിളിച്ചു...തമ്പി നീ എവിടാ...പെട്ടെന്ന് റാന്നിയിലെ കാർലോസിന്റെ വീട്ടിലോട്ടു വാ,,,പതിനഞ്ചു മിനിറ്റിനകം തമ്പി എത്തി...ആ പതിനഞ്ചു മിനിറ്റുകൊണ്ട് വലപ്പാട് സകല ചാനലിലും വിളിച്ചു ഇൻസ്ട്രക്ഷൻ നൽകി...ഒരിക്കലും ഹോസ്പിറ്റലിന്റെ പേര് ഡിസ്‌ക്‌ളോസ് ചെയ്യരുത് എന്ന്....കാർലോസും വലപ്പാടും നേരെ ഹോസ്പിറ്റലിലേക്ക്.....ഹോസ്പിറ്റലിന്റെ ഗേറ്റിൽ കനത്ത പോലീസ് സന്നാഹം.വിവരം
💬 Comments
View all comments