0%

Chapter Title : കാർലോസ് മുതലാളി (ഭാഗം 13)

അറിഞ്ഞ ജനങ്ങൾ തടിച്ചു കൂടിയിരിക്കുന്നു.ആരെയും അകത്തേക്ക് കയറ്റി വിടുന്നില്ല...എം.എൽ.എ യുടെ കാർ കണ്ട പോലീസുകാർ സ്ഥലം ക്ലിയർ ആക്കി കൊടുത്തു....കാർ ഹോസ്പിറ്റൽ പാർക്കിങ്ങിൽ നിർത്തി ഹോസ്പിറ്റൽ റിസപ്‌ഷനിലേക്കു കയറിയ വലപ്പാട് ഞെട്ടി....തന്റെ ശത്രു....താൻ ആഭ്യന്തരം കൈകാര്യം ചെയ്തപ്പോൾ മാറാട് കലാപത്തിന്റെ അന്വേഷണം സമഗ്രമായി നീങ്ങുന്നു എന്നറിഞ്ഞപ്പോൾ താൻ സ്ഥലം മാറ്റിച്ച എസ്.പി ശ്രീധർ പ്രസാദ്....സ്ഥലം എസ്.ഐ മഹേഷ് അരവിന്ദ് ഓടിവന്നു....

വലപ്പാട് ചോദിച്ചു ഇദ്ദേഹം എന്താ ഇപ്പോൾ ഇവിടെ ?

ആര്...ശ്രീധർ സാറോ...ഇദ്ദേഹമാണ് പത്തനം തിട്ട എസ്.പി....

മുഖ്യമന്ത്രി യുടെ നേരിട്ടുള്ള നിയമനമാ.....

ഊം...വലപ്പാട് ഒന്ന് മൂളി.....

വലപ്പാട് മുന്നോട്ടു നടന്നപ്പോൾ...ഐ.ജി ശ്രീധർ പ്രസാദ് അടുത്തേക്ക് ചെന്ന്....

സാർ എന്താ ഇവിടെ.....

ഇത് എന്റെ സുഹൃത്തു കാർലോസ്...ഇദ്ദേഹത്തിന്റേതാണ് ഹോസ്പിറ്റൽ...

വിവരം അറിഞ്ഞു എത്തിയതാണ്.....അത് പോകട്ടെ...എന്തെങ്കിലും വിവരം ലഭിച്ചോ?ആത്മഹത്യ ആണോ അതോ കൊലപാതകമാണോ എന്നുള്ളത്....

സാർ ഹോസ്പിറ്റലിലെ സകല ജീവനക്കാരെയും ചോദ്യം ചെയ്തു....ഒരു സുപ്രധാന തെളിവ് ഒരു മെയിൽ നേഴ്‌സിൽ നിന്നും ലഭിച്ചു...കണ്ടാൽ അറിയാവുന്ന ആരോ ഒരാൾ ആ പെൺകുട്ടി മരിച്ച മുറിയിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടു എന്ന്....അതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ അതൊരു കൊലപാതകമാകാനേ സാധ്യത കാണുന്നുള്ളൂ.....

ഊം...എന്നിട്ടു ആ പയ്യനിപ്പോൾ എവിടെയാടോ?

സാർ ആ പയ്യനെ ഇവിടുത്തെ ഡോക്ടർ മാഡം കൂട്ടികൊണ്ട് പോയിട്ടുണ്ട്...

വലപ്പാടും കാർലോസും വേഗം ആനിയുടെ ക്യാബിനകത്തേക്കു ചെന്നു...

വലപ്പാടിനെ കണ്ട ആൽബി ഞെട്ടി....ഇയാളല്ലേ അല്പം മുമ്പ് ആ മുറിയിൽ നിന്നിറങ്ങി പോയത്....

ഞെട്ടണ്ടാ.....ഞാൻ തന്നെ....പക്ഷെ ആൽബി മിടുക്കനാ...എനിക്കറിയാം...എന്റെ പേരറിയാൻ വയ്യാത്തത് കൊണ്ട് പറഞ്ഞില്ല എന്നെനിക്കറിയാം....ഇനി ഞാൻ പറഞ്ഞു തരുന്നത് പോലെ മോനങ്ങു ചെയ്‌താൽ മതി...ഞാൻ ആരാണെന്നു മനസ്സിലായോ...ഇല്ല അല്ലെ...വലപ്പാട് രാമകൃഷ്ണൻ എന്ന് പറയും...പഴയ ആഭ്യന്തരം...ഇപ്പോഴത്തെ കോന്നി എം.എൽ.എ...അപ്പഴേ....ആനി മോളെ...ആ കയ്യിലിരിക്കുന്ന ഫോട്ടോ ഇങ്ങെടുത്തേ.....കാർലോസും ആനിയും വലപ്പാടിനെ നോക്കി...ഹാ ഇങ്ങെടുക്ക് മോളെ......

താനിതെന്തിനുള്ള പുറപ്പാടാഡോ......വലപ്പാടെ...പാവമാ ആ ചെറുക്കൻ...കാർലോസ് പറഞ്ഞു...താൻ ജയിക്കാൻ ഒരുപാട് കഷ്ടപ്പെട്ടവനാ അവൻ...അത് മറക്കരുത്....

കോപ്പ്....എഡോ കാർലോസേ...ഞങ്ങൾ രാഷ്ട്രീയക്കാർക്ക് അതൊന്നും പ്രശ്നമല്ല...അന്നേരം അന്നേരം എന്ത് നടക്കുന്നുവോ അതാണ് ഞങ്ങളുടെ വിജയം....പിന്നെ പഴം പുരാണം പറയാനുള്ള നേരമില്ല..കാരണം ആ പുറത്തു

💬 Comments

View all comments