0%

Chapter Title : കാർലോസ് മുതലാളി (ഭാഗം 13)

നിൽക്കുന്നത് അടിവേര് വരെ മാന്തിയെടുക്കുന്ന സാധനമാ....എസ്.പി ശ്രീധർ പ്രസാദ്....ആ...ആൽബി ദേ...ഇവനാണ് ഗായത്രിയുടെ മുറിയിൽ നിന്നും ഇറങ്ങി പോയത്...മനസ്സിലായല്ലോ...നീ അങ്ങനെയേ പറയാവൂ...അല്ല നീ അങ്ങനെയേ പറയൂ.....ഗോപുവിന്റെ ഫോട്ടോ കാട്ടി വലപ്പാട് പറഞ്ഞു.....

ആൽബി വലപ്പാടിനെ ഒന്ന് നോക്കി...ഇയാൾ പദവിയും പണവും അധികാരവുമുള്ളവനാണ് എന്തും ചെയ്യാൻ മടിക്കാത്തവൻ....തത്കാലം ഇയാൾ പറയുന്നത് അനുസരിച്ചേ നിർവാഹമുള്ളൂ...

വലപ്പാട് പുറത്തേക്കിറങ്ങി....എസ്.ഐ മഹേഷ് അരവിന്ദിനെ വിളിച്ചു പറഞ്ഞു...ആളിനെ അവൻ തിരിച്ചറിഞ്ഞിട്ടുണ്ട്....

സാർ....മഹേഷ് ശ്രീധറിനെ വിളിച്ചു...

എസ് മഹേഷ്....

സാർ ആളിനെ അവൻ തിരിച്ചറിഞ്ഞു.....

അതെയോ ഗുഡ് ന്യൂസ്.....മഹേഷും ശ്രീധറും വലപ്പാടും ആനിയുടെ റൂമിൽ ചെന്നപ്പോൾ...ആൽബി ഗോപുവിന്റെ ഫോട്ടോ കാട്ടി പറഞ്ഞു...ഇത് തന്നെ സാർ...

മഹേഷ്...എല്ലാ സ്റേഷനിലേക്കും മെസ്സേജ് പാസ് ചെയ്യുക....എസ്.പി ശ്രീധർ പ്രസാദ് ഇൻസ്ട്രക്ഷൻ കൊടുത്തു.....

പ്രതി പിടിയിലായി പ്രതിയുമായി പോലീസ് തെളിവെടുപ്പിന് ഹോസ്പിറ്റലിൽ എത്തുന്നു,ശേഷം ഗായത്രിയുടെ വീട്ടിൽ,.....വാർത്ത ആ പാതിരാത്രിയിൽ കാട്ടു തീ പോലെ പരന്നു. ജനങ്ങൾ തിങ്ങി കൂടി....പോലീസ് ജീപ്പ് പാഞ്ഞു കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തി.പിന്നിൽ നിന്നും ഗോപുവിനെയും കൊണ്ട് പോലീസുകാർ ഇറങ്ങി..കയ്യിൽ വിലങ്ങണിയിച്ച ഗോപുവിനെ ആദ്യം ആൽബിയുടെ മുന്നിലേക്കാണ് കൊണ്ടുവന്നത്.വിലങ്ങണിഞ്ഞു പോകുന്ന ഗോപുവിനെ നോക്കി ജനക്കൂട്ടത്തിനിടയിൽ നിന്ന നാരായണൻ കുട്ടിയും ലളിതയും പൊട്ടിക്കരഞ്ഞു....

ഇവനെ ആണോടാ നീ കണ്ടത്....എസ.ഐ മഹേഷ് അരവിന്ദ് ചോദിച്ചു....

അതെ സാർ...ഒട്ടും പതറാതെ ആനിയും വലപ്പാടും പഠിപ്പിച്ചത് പോലെ ആൽബി പറഞ്ഞു....

പക്ഷെ അപ്പോഴേക്കും ഗോപു കണ്ടു....പതറി തകർച്ചയുടെ വക്കിൽ നിൽക്കുന്ന തന്റെ കാർലോസ് മുതലാളിയെ.....

മുതലാളി ഒന്ന് പറ...ഞാനല്ല....വലപ്പാട് സാറേ ഒന്ന് പറ...ഞാനല്ല....ആനി കൊച്ചമ്മേ ഒന്ന് പറ....ഇവൻ കള്ളം പറയുകയാ.....ഗോപു വിങ്ങി കരഞ്ഞു....

മിണ്ടാതെ പൊയ്ക്കോണം എന്റെ മുന്നിൽ നിന്ന്....ആനി പറഞ്ഞു...

ആരും ഒന്നും മിണ്ടുന്നില്ല....അവൻ തകർന്നു പോയി....അവൻ ആൽബിയെ നോക്കി...ഇവന് തന്നോടെന്തിനാ ഇത്ര വൈരാഗ്യം വരാൻ കാരണം....ഒരു തരത്തിലും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.....ഗോപുവിനെയും കൊണ്ട് നേരെ പോലീസ് ജീപ്പ് ഗായത്രിയുടെ വീട്ടിലേക്കു തിരിച്ചു.....പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞു അവിടെയും ജനക്കൂട്ടം ഉണ്ടായി....പ്രതിയുമായി എത്തിയപ്പോൾ അവിടെ കൂടി നിന്ന സദാചാര പോലീസുകാർ ഗോപുവിനെ കൈ വക്കാൻ  ശ്രമിച്ചു...പോലീസ് തടഞ്ഞൊഴിവാക്കി....തന്റെ മകളുടെ ഘാതകനെ കാണാൻ പുറത്തേക്കിറങ്ങി വന്ന

💬 Comments

View all comments