Chapter Title : കാർലോസ് മുതലാളി (ഭാഗം 15)
ഞാൻ എന്ത് ചെയ്യണം....പറ...സാറേ...
സാറിനെ എനിക്ക് ദ്രോഹിക്കണ്ടാ...പക്ഷെ കാർലോസ്....അവനെ എനിക്ക് വേണം....ഒപ്പം ആ ആനിയെയും.....സാറിനെ ഞാനാഗ് വിടാം...ആ മാപ്പു സാക്ഷിയായ ചെക്കനെ കൊണ്ട് കോടതിയിൽ അടുത്താഴ്ച കാർലോസിന്റെ പേരങ് പറയിക്കും....കാശു ഞാനറിയാം...സാറ് ആ നമ്മുടെ ഗോപുവിന്റെ ബീജം കാർലോസിന്റെയാണെന്നു വരുത്തി തീർക്കണം...ഗോപു പാവമല്ലേ വലപ്പാട് .....അവനെ വെറുതെ വിട്ടേര്.....
എഡോ...മാർക്കോസ് താനെന്താടോ ഈ പറയുന്നത്...എന്റെ സുഹൃത്തിനെ ഞാൻ ഒറ്റികൊടുക്കാനോ?
വേണ്ടാ...എങ്കിൽ സാറ് പോയി കിടക്കുമല്ലോ ജയിലിൽ....അവനെ എനിക്ക് ഇഞ്ചിഞ്ചായി നശിപ്പിക്കണം.....അത്ര തന്നെ....
വലപ്പാടിന്റെ മനസ്സ് അശ്വത്തെ കണക്കു പാഞ്ഞു...താൻ ചെയ്യുന്നത് ശരിയല്ല തന്റെ ആത്മാർത്ഥ സുഹൃത്തിനെ ചതിക്കുവാൻ മാർക്കോസ് പറയുന്നു...ചെയ്തില്ലെങ്കിൽ തന്റെ പൊളിറ്റിക്കൽ കരിയർ....
എന്താ വലപ്പാട് ആലോചിക്കുന്നത്...ബാക്കിയെല്ലാം ഇനി ഞാൻ ചരട് വലിച്ചുകൊള്ളാം...
പുതിയ ഒരു കരാർ അവിടെ തുടങ്ങി....മാർക്കോസും ...വലപ്പാടുമായി
ഗോപുവിന് കുടിക്കാൻ ചായ വേണോ കോഫീ വേണോ....നാലരക്ക് ഗംഗയുടെ ചോദ്യം കേട്ടാണ് ഗോപു ഉണർന്നത്....
ചായ മതി....ഗംഗാ അടുക്കളയിലേക്കു പോയി.... ഇന്നലത്തെ ഉറക്ക കുറവും മനസ്സിനേറ്റ കനത്ത ആഘാതവും ഒക്കെ തന്നെ വല്ലാതെ ശാരീരികമായി തളർത്തിയത് ഗോപു അറിഞ്ഞു...താൻ ആ സെറ്റിയിൽ കിടന്നു നല്ലതുപോലെ ഉറങ്ങി...തികച്ചു കൊട്ടാര തുല്യമായ വീട്...ഇവരൊക്കെ ആരാണ്...തന്നെ എന്തിനു രക്ഷപെടുത്തി ഇവിടെ കൊണ്ട് വന്നു...അങ്ങനെ ഓരോന്നാലോചിച്ചു കൊണ്ടിരുന്നപ്പോൾ മുകളിലത്തെ സ്റ്റെയറിൽ നിന്നും ഒരു മാലാഖ ഇറങ്ങി വരുന്നതുപോലെ തോന്നി...ഇന്ദിര ആയിരുന്നു അത്...
"ഹാ...ഗോപു എഴുന്നേറ്റോ...നല്ല ഉറക്കമായിരുന്നു...അതാ ഉണർത്താഞ്ഞത്....ഞങ്ങളെ ഒക്കെ മനസ്സിലായില്ല അല്ലെ...മാർക്കോസ് അച്ചായനെ നേരത്തെ അറിയാമോ ഗോപുവിന്...എന്താ സംഭവിച്ചത്....
ഗോപു തന്റെ കഥകൾ എല്ലാം പറഞ്ഞു....
ഇന്ദിര കഥകൾ കേട്ട ശേഷം പറഞ്ഞു "ഒരു പക്ഷെ നിന്നെ നല്ലതുപോലെ
💬 Comments
View all comments