0%

Chapter Title : കാർലോസ് മുതലാളി (ഭാഗം 15)

"ഗോപുവിന്റെ എന്തെങ്കിലും വിവരം......

"ഈ അമ്മാമക്ക് എന്തിന്റെ കേടാ....ഗോപു...ഗോപു....

"ആനിയുടെ ആട്ടലിനു മുന്നിൽ അന്നമ്മ പിന്നെ ഒന്നും മിണ്ടിയില്ല....

അല്ല ഈ പെണ്പിള്ളേരെല്ലാം എന്ത് ഭാവിച്ചാണെന്നറിയില്ല....ഇന്നൊരുത്തി കുരിശിങ്കൽ പള്ളിയിൽ കിണറ്റിൽ ചാടി ചത്തതെന്നു...അന്നമ്മ പറഞ്ഞു....

കാർലോസിന്‌ ഇതൊന്നും കേൾക്കാൻ മൂഡിലായിരുന്നു....

വലപ്പാടിന്റെ വണ്ടി ആര്യൻപാറ ഹോട്ടലിലെ കാർപാർക്കിങ്ങിൽ പാർക്ക് ചെയ്തു....വണ്ടിയിൽ തന്നെ വലപ്പാടിരുന്നു..... വലപ്പാടിന്റെ മൊബൈൽ കൃത്യം ഏഴുമണിയായപ്പോൾ ശബ്ദിച്ചു....

"ഹാലോ സാർ എത്തിയോ....

"എത്തി ഞാൻ പാർക്കിങ്ങിലുണ്ട്....

"എങ്കിൽ സാർ റൂം നമ്പർ ഇരുപതിലോട്ടുവാ...ഞാൻ അവിടെയുണ്ട്.....

"വലപ്പാട് ഇറങ്ങി നേരെ റൂം നമ്പർ ഇരുപതു ലക്ഷ്യമാക്കി നടന്നു....

ഡോറിൽ നോക്ക് ചെയ്തു....ഡോർ തുറന്നു ....തന്റെ മുന്നിൽ  നിൽക്കുന്ന  ആളെ കണ്ടപ്പോൾ വലപ്പാട് ഒന്ന് ഞെട്ടി......കഴുത്തിൽ സ്വർണത്തിന്റെ വീതി കൂടിയ മാലയും...കസവു മുറിയും ജൂബയും,കയ്യിൽ മോതിരങ്ങളും ചെയിനും...ഒക്കെ ഒരു അബ്‌കാരി ലുക്ക് തന്നെ....

ഹാ എം.എൽ.എ യുടെ രഹസ്യ സന്ദര്ശനമല്ലേ....പേടിക്കണ്ടാ....ആ പഴയ ഡ്രൈവർ മാർക്കോസ് തന്നെ...സ്വന്തത്തെ ഭാര്യയുടെ ശരീരത്തിനെ സാർ ആഗ്രഹിച്ചു എന്നറിഞ്ഞപ്പോൾ അവളെ സാറിനു തരപ്പെടുത്തിത്തരാൻ ശ്രമിച്ച അതെ മാർക്കോസ്....പക്ഷെ ഇപ്പോൾ അല്പം മാറി...കേട്ടോ സാറേ.....ഇപ്പോൾ ഞാൻ ഇവിടെയെങ്ങുമല്ല...അങ്ങ് ദൂരെ ഒരു സ്ഥലത്താ...ഇവിടുത്തെ വിശേഷം ഒക്കെ അറിഞ്ഞു ഇങ്ങോട്ടു വന്നതാ....

എടാ മാർക്കോസ് നീ എന്താ ഉദ്ദേശിക്കുന്നത്....

ഫാ...പന്ന വാൽപ്പാടെ....മാർക്കോസ് എന്നോ....വിളിക്കാഡോ മാർക്കോസ് മുതലാളി എന്ന്....തന്നെ പോലെ പത്ത് എം.എൽ.എ മാരെ വിലക്ക് വാങ്ങാനുള്ള കാശ് എന്റെ കയ്യിൽ ഉണ്ട്.....പിന്നെ നിന്റെ ആ മാപ്പു സാക്ഷിയും....

അവനെ ഞാൻ തേൻ പിഴിയുന്നതുപോലെ ഒന്നുരുട്ടി....സത്യം മുഴുവനും വള്ളിപുള്ളി വിടാതിങ്ങു പറഞ്ഞു...പക്ഷെ ആ കഥയിലെങ്ങും കാർലോസില്ല...വലപ്പാട് മാത്രമേ ഉള്ളൂ....അപ്പോൾ

💬 Comments

View all comments