Chapter Title : കാർലോസ് മുതലാളി (ഭാഗം 15)
പറ്റുമോ ഇല്ലയോ എന്നൊന്നറിയണമല്ലോ...മാർക്കോസ് പറഞ്ഞു...
അതും കൂടി കേട്ടപ്പോൾ ആൽബി ഞെട്ടി....താൻ ചെയ്തത് എല്ലാം തെറ്റാണല്ലോ കർത്താവേ..അതും ആനി പറഞ്ഞിട്ടല്ലേ താൻ ഇവരുടെ കൂടെ നിന്നത്...ഇത് ആനിയെ അറിയിക്കണം...ഇവർ ചതിക്കുകയാണെന്നു പറയണം..പക്ഷെ എങ്ങനെ...തന്റെ ഫോൺ...ആ മാർക്കോസിന്റെ കയ്യിലല്ലേ... വലപ്പാട് ആകെ അത്ഭുതപ്പെട്ടുപോയി...കുമിളിയിലെ കൊട്ടാരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വലിയ വീടിനു മുന്നിലേക്ക് തന്റെ വണ്ടി ചെന്ന് നിന്നപ്പോൾ....മാർക്കോസിനും വലപ്പാടിനെ ആവശ്യമുണ്ടായിരുന്നു..പണമുള്ളപ്പോൾ രാഷ്ട്രീയ സ്വാധീനം അതൊരു ആവശ്യ ഘടകമാണെന്ന് മാർക്കോസിന് തോന്നി.....അകത്തേക്ക് കടന്നുവന്ന മാർക്കോസിനൊപ്പം വലപ്പാടിനെയും ആൽബിയെയും കണ്ടപ്പോൾ ഗോപു ഒന്ന് പതറി....ഇവരെന്താ ഇവിടെ,,,നീ പേടിക്കണ്ടടാ ചെക്കാ?ഇവർ സത്യം തുറന്നു പറയാൻ വന്നതാ.....നിന്റെ പെണ്ണിനെ കൊന്നത് നീ അല്ല എന്നെല്ലാവർക്കുമറിയാം...ഇവർക്കുമറിയാം യഥാർത്ഥ പ്രതിയാരെന്നു...പക്ഷെ ഇവർ പറയാഞ്ഞതാ..അല്ലേടാ ആൽബി...ആൽബി നിസ്സഹായനായി തലയാട്ടി...വലപ്പാട് താനൊള്ള സത്യം ആ ചെക്കനോട് പറഞ്ഞു കൊടുക്കടോ...
നന്ദിയുടെ ലവലേശ കണികാ തൊട്ടു തീണ്ടാത്ത യഥാർത്ഥ രാഷ്ട്രീയക്കാരനായി വലപ്പാട് മാറി...മോനെ ഗോപു....ആ ഗായത്രി കൊച്ചിനെ കൊന്നത് നിന്റെ മുതലാളി തന്നെയാ..ആ കാർലോസ്....ആപേര് കേട്ടപ്പോൾ ഗോപു ഒന്ന് ഞെട്ടി...
അതും ആ ആനി കൊച്ചു ചെയ്യിച്ചതാടാ....നിന്നോടുള്ള വൈരാഗ്യം തീർക്കാൻ..ദേ ഈ നിൽക്കുന്നവനെ നീ കെട്ടാൻ പോകുന്ന പെണ്ണിന്റെ സ്ഥാനമേൽപ്പിക്കാൻ...ഇവനും ആ ആനി കോച്ചും....വേണ്ട അല്ലെങ്കിൽ..എന്തിനാ അതൊക്കെ ഇപ്പോൾ ഇവിടെ വിളമ്പുന്നത്...മാർക്കോസ് പറഞ്ഞു നിർത്തി....
ഗോപുവിന് തന്റെ ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നി....
എന്തായാലും ഇവനെ എസ.പി ഓഫീസിൽ ഹാജരാക്കി മൊഴികൊടുക്കുവാൻ പോകുകയല്ലേ...നീ നാളെ സുലോചനയെ പോയി കാണണം...എന്നിട്ടു വിവരങ്ങൾ അവരോടു പറയണം...അത്രയും പറഞ്ഞു മാർക്കോസും വലപ്പാടും ആൽബിയെ വിളിച്ചു....നീ ഇനി എങ്ങോട്ടും പോകണ്ടാ...ഇവിടെ ഞങ്ങളുടെ ചിലവിൽ കഴിയാം....പിന്നെ
💬 Comments
View all comments