Chapter Title : കാർലോസ് മുതലാളി (ഭാഗം 15)
പുന്നാരമോനെ ഈ പറഞ്ഞതെങ്ങാനും മാറ്റിപറയാൻ ശ്രമിച്ചാൽ നിന്നെ പിന്നെ കുഴിമാടത്തിലോട്ടു എടുത്ത് എന്ന് കരുതിയാൽ മതി..കേട്ടല്ലോ....ആൽബി ആകെ കുഴഞ്ഞു.....
ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു....ഗായത്രിയുടെ കൊലപാതകവും ജാന്സിയുടെ മരണവും ആകെ കലുഷിതമായിരുന്നു പത്തനംതിട്ട എസ.പി ഓഫീസിൽ...രണ്ടും എസ.ഐ മഹേഷ് അരവിന്ദിന്റെ സ്റ്റേഷൻ അതിർത്തിയിൽ...എസ.പി ശ്രീധർ പ്രസാദ് മഹേഷിനെ ഫോണിൽ വിളിച്ചു...ആ സ്പേം ചെക്ക് ചെയ്തു റിസൾട് വന്നോ?
എസ് സാർ...അത് ഗോപുവിന്റെതല്ല (വലപ്പാട് പഠിപ്പിച്ചത് പോലെ മഹേഷ് പറഞ്ഞു)
പിന്നെ?
അറിയില്ല സാർ....ആ സാക്ഷി പറഞ്ഞവൻ പേടിച്ചാണ് ഗോപുവിന്റെ പേര് പറഞ്ഞത് എന്ന് കേൾക്കുന്നുണ്ട്...അവൻ എന്തായാലും നാളെ നേരിട്ട് എസ.പി ഓഫീസിൽ ഹാജരാക്കാൻ സാധ്യതയുണ്ട്....
ഓ.കെ...ജാന്സിയുടെ മരണം എന്തായാടോ....
അത് സാർ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം...പക്ഷെ ആ കൊച്ചിന്റെ തന്തയും തള്ളയും അത് കൊലപാതകമാണെന്ന് പറഞ്ഞു പള്ളിമേടയിൽ നിരാഹാരം ഇരിക്കുകയാ....
എത്ര ദിവസമായഡോ....നിരാഹാരം തുടങ്ങിയിട്ട്...
ഒരാഴ്ചയായി....
എന്നിട്ടു അവരെ അറസ്റ് ചെയ്തു ഹോസ്പിറ്റലിലോട്ടു മാറ്റിയില്ലേ.....
ഇല്ല സാർ....
വേഗം അവരുടെ അറസ്റ് രേഖപ്പെടുത്തി മൊഴിയെടുത്ത ഹോസ്പിറ്റലിലോട്ടു മാറ്റഡോ....
എസ് സാർ....
ഗോപുവും മാർക്കോസും ആൽബിയും ഇറങ്ങി...വലപ്പാട് നിയമസഭാ സമ്മേളനം ഉള്ളതിനാൽ നേരെ തിരുവനന്തപുരത്തിന് പോയി...ഇറങ്ങാൻ നേരം ഗോപു പിറകെ ആയിരുന്നു ഇറങ്ങിയത്...ഇന്ദിര വാതിൽക്കൽ മാർക്കോസിനോട് സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു..ആൽബി പുറത്തേക്കിറങ്ങി...ഗംഗ അപ്പോഴാണ് ഓടിവന്നു ഗോപുവിനോട് പറഞ്ഞത്...എല്ലാം കഴിഞ്ഞു വേഗം ഇങ്ങു വരണേ.....ഗോപു ഒന്നും മിണ്ടാതെ ഗംഗയെ നോക്കി....അവർ മൂവരും കൂടി പ്രാഡോയിൽ കയറി പത്തനംതിട്ടക്ക് തിരിച്ചു..മാർക്കോസ് മനസ്സിൽ കൂട്ടിയതുപോലെ കാര്യങ്ങൾ...കാർലോസ് എന്ന കുതിരയെ തളക്കാൻ രണ്ടു വേട്ടപ്പട്ടികൾ കയ്യിൽ..മാർക്കോസ് വണ്ടി എടുത്ത്....പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ..ആൽബിയെ നോക്കി മാർക്കോസ് ചോദിച്ചു...ഉവ്വ്...ആൽബി പറഞ്ഞു...ഗോപു
💬 Comments
View all comments