0%

Chapter Title : കാർലോസ് മുതലാളി (ഭാഗം 8)

നമുക്ക് തിരുവനന്തപുരം വരെ പോകാമാടോ...താൻ തയാറാകു....വലപ്പാട് എന്നിട്ടും റോയി മരണപ്പെട്ടു എന്ന വാർത്ത കാർലോസിനെ അറിയിച്ചില്ല...

മാർക്കോസ് കുമിളി മുഴുവനും അലഞ്ഞു തിരിഞ്ഞു അവസാനം ഒരു വൈൻ പ്ലാന്റിന്റെ മുന്നിലാണ് എത്തിയത്...സമയം 8 കഴിഞ്ഞു...ഗേറ്റിൽ നിന്നപ്പോൾ നിരവധി ജോലിക്കാർ അകത്തേക്ക് പോകുന്നതും ഒന്ന് രണ്ടു മുന്തിയ കാറിൽ ആൾക്കാർ അകത്തേക്ക് പോകുന്നതും കണ്ടു.ഗേറ്റിൽ ചെന്ന് സെക്യൂരിറ്റിയെ കണ്ടു...ഒരു ജോലി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ....

സെക്യൂരിറ്റി പറഞ്ഞു...അയ്യോ ഞാൻ എന്ത് പറയാനാ...ഇവിടുത്തെ ഇപ്പോഴത്തെ കാര്യങ്ങൾ നോക്കുന്നത് ആ നന്ദ ഗോപാൽ സാറാ...ആളാണെങ്കിൽ ഒരു മനുഷ്യ പറ്റില്ലാത്തവനാ...ആ മാധവൻ കുട്ടി സാറ് മരിച്ചതിനു ശേഷം ഇവിടുത്തെ കാര്യങ്ങൾ എല്ലാം ആ നാറിയാ നോക്കുന്നത്...പിന്നെ നിങ്ങളെ ഒരു പക്ഷെ ഇന്ദിര മാഡത്തിനു  സഹായിക്കാനാകും..കാരണം ഈ ഡിസ്റ്റലറി അവരുടെ പേരിലാ....മാധവൻ കുട്ടി സാറിന്റെ ഭാര്യ ആണ് ഈ ഇന്ദിര മാഡം.പക്ഷെ അവർ ഇപ്പോൾ ഇങ്ങോട്ടു വരാറില്ല...

അവരുടെ വീടെവിടെയാ ഞാൻ പോയി കണ്ടുകൊള്ളാം...മാർക്കോസ് പറഞ്ഞു...സെക്യൂരിറ്റി അയാൾക്ക്‌ വഴി പറഞ്ഞു കൊടുത്തു...മാർക്കോസ് സെക്യൂരിറ്റി പറഞ്ഞ വഴിയേ യാത്ര തുടങ്ങി...ഒരു പുതു ജീവിതം തുടങ്ങാൻ...

നാരയണൻ കുട്ടി ഒരു ആറരയോടെ കുട്ടനാട് കൈനകരിയിൽ എത്തി തന്റെ പെങ്ങളോട് ഗോപുവിന് ഒരു ജോലി തരപ്പെടുത്തി എന്ന് പറഞ്ഞു.ഒരു മാർഗ്ഗവുമില്ലാതെ കഴിഞ്ഞിരുന്ന തങ്ങൾക്ക് ഒരു കച്ചിത്തുരുമ്പായി തോന്നി ഈ കിട്ടിയ ജോലിയെന്ന് ഗോപുവും പറഞ്ഞു..ഗോപു ഒരു പതിനായിരം രൂപ മാസം പ്രതീക്ഷിച്ചു.അന്നേരം തന്നെ നാരായണൻകുട്ടി ഒരു ചായയും കുടിച്ചു ഗോപുവിനെയും കൂട്ടി തിരികെ ഇറങ്ങി.കയ്യിൽ തന്റെ തുണികളടങ്ങിയ ബാഗുമായി ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഗോപു നാരായണൻ കുട്ടിയെ

💬 Comments

View all comments