Chapter Title : കാർലോസ് മുതലാളി (ഭാഗം 8)
അനുഗമിച്ചു...
തളർന്നിരിക്കുന്ന ആനിയെ സമാശ്വസിപ്പിച്ചു കൊണ്ട് മേരി തന്റെ നൈറ്റിയുമൊക്കെ മാറി സാരിയുമുടുത്തു വന്നു.വാലാപ്പാടിനൊഴികെ ആർക്കും റോയി മരിച്ചു എന്നുള്ള വിവരം അറിയില്ലായിരുന്നു.എല്ലാവരും റെഡിയായി തിരുവനന്തപുരത്തേക്കു പോകുവാൻ..പക്ഷെ ആര് ഡ്രൈവ് ചെയ്യും ഇത്രയും ലോങ്ങ് ഡിസ്റ്റൻസ്...അതൊരു ചോദ്യ ചിഹ്നമായി...കാർലോസ് മാർക്കോസിന്റെ അഭാവം അപ്പോൾ മനസ്സിലാക്കി...ഞാൻ ആ തമ്പിയെ ഒന്ന് വിളിക്കട്ടെ കാർലോസ്....അവൻ വണ്ടിയുമായി വരാൻ പറയാം.എന്നിട്ടു നമുക്കൊരുമിച്ചു പോകാം...വലപ്പാട് തമ്പിയെ ഫോൺ ചെയ്യാൻ തുടങ്ങുമ്പോഴാണ് ഗോപുവും നാരായണന്കുട്ടിയും കാർലോസിന്റെ വീട്ടിൽ എത്തിയത്.
മുതലാളി ഞാൻ പറഞ്ഞ എന്റെ അനന്തരവൻ പയ്യനാണ് ഇത്...ഡ്രൈവർ ആയി ഒരാളെ വേണമെന്ന് മുതലാളി പറഞ്ഞില്ലേ....
എടോ വലപ്പാടെ താനിനി ആ തമ്പിയെ വിളിക്കണ്ടാ....നമുക്കിവനെ കൂട്ടാം...ഇന്നുമുതൽ ഇവാൻ ജോലി തുടങ്ങട്ടെ നാരായണൻ കുട്ടി...മാസം ഒരു മുപ്പതിനായിരം രൂപ അങ്ങ് കൊടുക്കാം...തുക കേട്ട ഗോപുവിന്റെ കണ്ണുകൾ തിളങ്ങി...താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തുക...നാരായണൻ കുട്ടിയും സന്തോഷത്തോടെ കാർലോസിന്റെ രണ്ടു കൈകളിലും ചേർത്ത് പിടിച്ചു...മോളെ ആനി...ഇന്നോവയുടെ താക്കോലിങ്ങെടുത്തു കൊടുക്ക്...ആനി താക്കോൽ ഗോപുവിന്റെ കയ്യിൽ കൊടുത്തു...ആനിയെ ഒരു നോക്ക് കണ്ടതേയുള്ളൂ...ആ ഇരുപത്തിരണ്ടു വയസ്സുകാരന്റെ ഉള്ളിൽ ഒരുപാട് വികാരങ്ങൾ മിന്നി മറഞ്ഞു...എന്താല്ലേ?....അവരെ നാല് പേരെയും വഹിച്ചു കൊണ്ട് ഗോപു ഇന്നോവ സ്റ്റാർ്റ്റാക്കി ...മരണത്തിൽ പൊതിഞ്ഞ തന്റെ മകനെ കാണാനുള്ള യാത്രയാണെന്നു കാർലോസ് അറിഞ്ഞില്ല...ഗോപുവും....
മാർക്കോസ് സെക്യൂരിറ്റി പറഞ്ഞുകൊടുത്ത വഴിയിലൂടെ ഇന്ദിരയുടെ വീട്ടിൽ എത്തി.ഗേറ്റിനു മുന്നിൽ എത്തിയ മാർക്കോസിന്റെ വാ പൊളിഞ്ഞു പോയി...ഹോ എന്താ യിത് ഈ മലമുകളിൽ ഒരു കൊട്ടാരമോ? മാർക്കോസ് ഗേറ്റു തുറന്നു അകത്തു കയറി.വെളിയിൽ ഒരു പട്ടി അത് മാർക്കോസിനെ കണ്ടുകൊണ്ട് കുരച്ചു കൊണ്ട് പാഞ്ഞെത്തി....മാർക്കോസ് ഞെട്ടിപ്പോയി
💬 Comments
View all comments