0%

Chapter Title : കാർലോസ് മുതലാളി (ഭാഗം 8)

കൈസർ......നീട്ടിയുള്ള വിളികേട്ടു കൈസർ ഒന്ന് നിന്ന്.അകത്തു നിന്ന് ഒരു മുപ്പതുവയസ്സു മാത്രം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു.ഊം..ആരാ...എന്ത് വേണം...

മാഡം എന്റെ പേര് മാർക്കോസ്,റാന്നിയിലാണ് സ്വദേശം...ഒരു ജോലി തേടിയിറങ്ങിയതാണ്.എന്തെങ്കിലും പണി തന്നാൽ ജീവിക്കാനൊരു മാർഗ്ഗമായേനെ...വിധേയ കുണാസ്തനായി മാർക്കോസ് പറഞ്ഞു...

അതിനിവിടെ പണിയൊന്നുമില്ല ...നിങ്ങൾ പോകണം...ആ സ്ത്രീ പറഞ്ഞു...മാഡം അങ്ങനെ പറയരുത്....അപ്പോഴേക്കും അകത്തു നിന്നും ആരാ ഗംഗേ....അറിയില്ല കൊച്ചമ്മേ ഏതോ ഒരാൾ പണി അന്വേഷിച്ചു വന്നതാ...

അയ്യേ ഇത് വേലക്കാരിയായിരുന്നോ....മാർക്കോസ് മനസ്സിൽ ചോദിച്ചു...പുറത്തേക്കിറങ്ങി വന്ന ആ സുന്ദര രൂപം കണ്ട മാർക്കോസ് ഒന്ന് ഞെട്ടി..എന്തായിത്...ആനിയൊന്നുമല്ല...ഇവരുടെ മുന്നിൽ...അത് ഇന്ദിര ആയിരുന്നു.ഭർത്താവ് മരണപ്പെട്ട ദുഖമോ ഭാവമോ ഒന്നുമില്ലാത്ത ഒരു സ്ത്രീ...

എന്ത് പണിയറിയാം തനിക്ക്....

എന്ത് വേണമെങ്കിലും ചെയ്യാം മാഡം...

അതെയോ...താൻ ഫാക്ടറിയിൽ പോയിരുന്നോ...നന്ദഗോപാലിനെ കണ്ടിരുന്നോ?

ഇല്ല മാഡം...അവിടെ ചെന്ന് എന്റെ നിസ്സഹായ അവസ്ഥ പറഞ്ഞപ്പോൾ സെക്യൂരിറ്റിയാണ് മാഡത്തിനെ വന്നു കാണാൻ പറഞ്ഞത്...ഇവിടെ ഇപ്പോൾ വീട്ടു പണിക്കായി ആരും വേണമെന്നില്ല..എനിക്ക് വണ്ടി ഓടിച്ചു ഫാക്റ്ററിയിൽ പോയി അവിടുത്തെ കാര്യങ്ങൾ ദിനേന തിരക്കാനും പറ്റുന്നില്ല..തനിക്കു പിന്നെ ഞാൻ എന്ത് പണി തരും...

മാഡം മാഡത്തിന്റെ ഡ്രൈവർ ആയി നിന്നുകൊള്ളട്ടെ...മാടത്തിനു ഫാക്ടറിൽ പോയി അവിടുത്തെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാമല്ലോ...ഞാൻ മാടത്തിനു ഒരു സപ്പോർട് ആയി നിന്ന് കൊള്ളാം... ഇന്ദിര കുറെ നേരം ആലോചിച്ച ശേഷം പറഞ്ഞു ശരി എങ്കിൽ നാളെ വരൂ...

മാഡം നാളെയാക്കുന്നതു എന്തിനാ...ഇന്ന് മുതൽ മാഡം ഫാക്ടറിയിലെ കാര്യങ്ങൾ നോക്കി തുടങ്ങിക്കോ..മാഡത്തിനെ ഇവിടെയാക്കിയിട്ടു ഞാൻ ബാക്കി സമയങ്ങളിൽ ഫാക്ടറിയിൽ കൂടിക്കൊള്ളാം...

മാർക്കോസിന്റെ ഇടിച്ചു കയറ്റം ഗംഗക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഇന്ദിരക്ക്

💬 Comments

View all comments