Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
മേലെ കാർത്തുവിനായി കാത്തിരുന്നു. പക്ഷെ ഉള്ളിൽ ആവേശം കൊണ്ട് തിരയിളകുന്നപോലെയുണ്ട്, കാർത്തു എന്നോടെന്താവും പറയുക? എന്നെയെന്തിനാകും കെട്ടിപിടിച്ചത്? ഈ വീട് വിട്ടു പോകുമെന്നു പറയുമോ ഇനി?
ഞാൻ നഖവും കടിച്ചുകൊണ്ട് സ്‌ഥിരതിയില്ലാതെ നിന്നു. തണുത്ത കാറ്റിൽ ശരീരം മൊത്തം കിടുങ്ങുമ്പോ, മനസ്സിൽ എന്തിനോ കാരണമില്ലാത്ത ഉത്കണ്ഠയെന്നെ ഭരിച്ചുകൊണ്ടിരുന്നു.
“വിശാൽ!”
ആലോചനയിൽ നിന്നും പെട്ടന്ന് തല മുകളിലേക്ക് ഒന്ന് നോക്കിയതും എന്റെ കാർത്തു ടെറസിന്റെ മേലെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നടന്നു വന്നുകൊണ്ടിരുന്നു.
“കാ…ടീച്ചർ!”
പക്ഷെ ടീച്ചർ ഇത്തവണ ദേഷ്യപ്പെട്ടില്ല, ചിരിച്ചുമില്ല! എന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് ഒന്ന് നീട്ടി ശ്വാസം വിട്ടു നിന്നു. എന്റെ ഇടം കയ്യിൽ കാർത്തു വലം കൈകൊണ്ട് കോർത്തുപിടിച്ചു.
“നീയെന്തിനാണ് കരഞ്ഞത് എന്ന് ഞാൻ ചോദിക്കില്ല! പക്ഷെ എനിക്കറിയണം, ഞാനീ വീട്ടിൽ നിൽക്കണോ അതോ പോണോ?”
“ടീച്ചർ, പ്ലീസ്.”
“നിന്റെ മനസിലുള്ളത് തെറ്റെന്നോ ശെരിയെന്നോ പറയാൻ ഞാനാളല്ല! പക്ഷെ നിനക്ക്, നിന്റെ ഭാവിക്ക്, തടസ്സമാകാൻ ഞാനൊരിക്കലുമാഗ്രഹിക്കുന്നില്ല!”
എനിക്ക് പറയാനുള്ളത് ഒരുവാക്ക് പോലും കേൾക്കാതെ കാർത്തിക എന്ന എന്റെ കാർത്തു ഹൃദയം കൊട്ടിയടച്ചുകൊണ്ട് താഴേക്ക് നടന്നു. ഞാൻ നിന്ന നില്പിൽ തന്നെ ശവമായിരുന്നു. ഇനി കരയുന്നതിൽ എന്തർഥമാണ് ഉള്ളതെന്ന് ഞാനോർത്തു, കാർത്തുവിനോടുള്ള എന്റെ ഇഷ്ടം, അതിനി ഞാനെത്ര ശ്രമിച്ചാലും എന്റെ മനസ്സിൽ നിന്നും പോകില്ല!
പക്ഷെ കാർത്തു എന്നെ പുണർന്ന ആ ഒരു നിമിഷം! അതിലുണ്ടായിരുന്നു എന്നെ കാർത്തുവിനിഷ്ടമാണെന്നു. എന്നിട്ടും അതൊളിപ്പിച്ചുകൊണ്ട് ഇപ്പൊ മുഖം നോക്കാതെ എന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയെന്നും പറഞ്ഞിട്ട് ഇവിടെ നിന്ന് പോകുമെന്നും പറഞ്ഞു ഭീഷണി പെടുത്താൻ എന്താണ്?!
ഞാൻ കരയാതെ
💬 Comments
View all comments