കാതങ്ങൾ തോറുമേ 1 💙 [Batman]
കാതങ്ങൾ തോറുമേ 1 💙
Kathangal Thorume Part 1 | Author : Batman
ഹായ്, പുതിയ ഒരു കഥയാണ്. വലിയ ട്വിസ്റ്റ് ഒന്നുമില്ല. ഇടക്ക് ഒരു കഥ എഴുതി പക്ഷെ അത് പോസ്റ്റ് ചെയ്യാൻ തോന്നിയില്ല. ഉപേക്ഷിച്ചു. ക്ഷമിക്കുക
.
3:30>>>>>>
ഇടുക്കിയിലെ തണുപ്പിലും രാവിലെ തന്നെ എഴുനേറ്റ് തൊഴുത്തിലേക്ക് നടന്നു ആന്റണി. കൈയിലെ ടോർച്ചും തെളിച്ചു ഒരു മൂളിപ്പാട്ടും പാട്ടി തൊഴുത്തിലേക്ക്.
വന്നപാടെ ചാണകം കോരുന്ന മൺവെട്ടിയെടുത്ത തൊഴുത്തു വൃത്തിയാക്കി. പമ്പ്സെറ്റ് ഓൺ ആക്കി തൊഴുത്തും പശുവിനെയും കഴുകി വൃത്തിയാക്കി.
ഫ്ലാസ്കിൽ കൊണ്ടുവന്ന കട്ടൻ ഗ്ലാസ്സിലേക്ക് ഒഴിച്ചു പതിയെ കുടിച്ചു. നേരം വെളുത്ത വരുന്നതേയുള്ളു. മുകളിലെ പറമ്പിൽ ഡേയ്‌വിസേട്ടൻ റബ്ബർ വെട്ടുന്നു. അങ്ങേ അറ്റത്തൂന്ന് വെട്ടിവരുവാ.
ആന്റണി :- ഡേയ്‌വിസേട്ടാ, ഷീണിച്ചേൽ ഇങ്ങുപോര് കട്ടൻ കുടിക്കാൻ.
ആന്റണി വിളിച്ചുപറഞ്ഞു. ഡേയ്‌വി കത്തി ഇളിയിലേക്ക് തിരുകി ആന്റണിയുടെ തൊഴുത്തിലേക്ക് നടന്നു ഇറങ്ങി.ആന്റണി ഒരു ഗ്ലാസ്സിലേക്ക് കട്ടൻ ഒഴിച്ചു കൊടുത്തു.ഡേയ്‌വി അത് വാങ്ങി കുടിച്ചുകൊണ്ട് തിട്ടയിൽ ഇരുന്നു.
ഡേയ്‌വി :- കഴിഞ്ഞോടാ??
ആന്റണി :- ഓ ഇല്ലെന്നേ.. പാൽ കറക്കണം..ചേടത്തി എന്തിയെ?
ഡേയ്‌വി :- അവൾക്ക് പനിയാടാ.. അതോണ്ട് ഞാൻ പിന്നെ വിളിച്ചില്ല..
ആന്റണി :- അന്നോ? എന്നാ പറ്റി ഒത്തിരി മേല്ലെങ്കിൽ അവറാൻ ഡോക്ടറെ കാണാരുതോ?
ഡേയ്‌വി :- ഓ.. അത്രയ്ക്കൊന്നുമില്ലെന്നേ.. അമ്മച്ചി എന്തിയെടാ??
ആന്റണി :- അമ്മച്ചി എണീറ്റില്ല.
ഡേയ്‌വി :- മുട്ടുവേദന കുറവുണ്ടോ ചേടത്തിക്ക്?
ആന്റണി :- ഓ.. എന്നാ പറയാനാ... കുറവൊന്നുമില്ലെന്നെ..
ഞാൻ രണ്ടും ഗ്ലാസും കഴുകി പശുവിനെ കറക്കാൻ അകിടിലേക്ക് മെഷീൻ വച്ചു. പശുവിനു പുല്ലും ഇട്ടുകൊടുത്തു.
ഡേയ്‌വി :- എന്നാ ഞാൻ ഇറങ്ങട്ടെ ഡാ.. കൊച്ചിനെ സ്കൂളിൽ വിടണം.
ആന്റണി :- ഓ.. ശെരിയെന്ന.. കവലയിൽ കാണാം.
ആന്റണി കറന്ന പാലും എടുത്ത് പാത്രത്തിലാക്കി സ്കൂട്ടറിൽ വച്ചു കെട്ടി നേരെ സൊസൈറ്റിയിലേക്ക്. ഇടുക്കിയുടെ തണുപ്പും ഗ്രാമത്തിന്റെ മണവും ആന്റണിയുടെ മുഖത്തേക്ക് വന്നുപതിച്ചു. ഹെൽമെറ്റ് ഇല്ലാതെ തന്റെ പഴയ ആക്ടിവ സ്കൂട്ടർ ഓടിച്ചു ആന്റണി സൊസൈറ്റിയിൽ എത്തി.പാത്രം എടുത്ത് പാലും അളന്നു ഒഴിച്ചു രസീതും വാങ്ങി തിരിച്ചു വീട്ടിലേക്ക്.
വഴിയിൽ നിന്നും കിട്ടിയ തേങ്ങയും എടുത്ത് ആന്റണി വീട്ടിലേക്ക് കയറി. തേങ്ങ പുറത്തെ പുരയിലേക്ക് മറ്റു തേങ്ങയുടെ കൂടെ ഇട്ടു.
ആന്റണി :- അമ്മച്ചി.. അമ്മച്ചി..
മകനുള്ള ചായയും എടുത്ത് അന്നമ്മ ഹാളിലേക്ക് നടന്നു. ആന്റണി അവിടെ പത്രം വായിക്കുന്നു. അമ്മച്ചി ചായ അവന് കൊടുത്തു.
അമ്മച്ചി :- കുട്ടായി, നീ കവലയിലേക്ക് പോകുമ്പോ അമ്മച്ചിയെ ആ റോസിടെ വീട്ടിൽ ആക്കിയേക്കണേ ഡാ.?
ആന്റണി:- എന്നാ അമ്മച്ചി അവിടെ?
അമ്മച്ചി :- ഓ ഒന്നുല്ലടാ.. കുറച്ചായില്ലേ റോസ്യ കണ്ടിട്ട്..നീ കൃഷി ഓഫീസിൽ പോയേച്ചും തിരിച്ചു വരുമ്പോൾ അമ്മച്ചിയെ കൂട്ടിയമതി എന്നാ..?
ആന്റണി :- അഹ്.. എന്നാ അമ്മച്ചി റെഡിയാവ് ഞാൻ കുളിച്ചേച്ചും വരാം..
തലയിൽ എണ്ണയും തേച്ചു തോർത്തുമെടുത്തു ആന്റണി പുറത്തെ കുളിമുറിയിൽ കയറി.ഉടത്തിരുന്ന കള്ളിമുണ്ട് ഊരി കഴുകി
💬 Comments
View all comments