0%

Chapter Title : കാതങ്ങൾ തോറുമേ 2 💙 [Batman]

Author : kkstories Read All Parts 849

ഒന്നുമില്ലെന്ന് പറഞ്ഞു അമ്മച്ചി ഒഴിഞ്ഞുമാറുമായിരുന്നു. മീര അന്ന് പ്ലസ്ടുവിൽ പഠിക്കുന്നു. ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ അപ്പൻ സോഫയിൽ ഇരുന്നു മദ്യപിക്കുന്നു. മീര അയാളെ പേടിയോടെ നോക്കിക്കൊണ്ട് അമ്മച്ചിയുടെ അടുത്തേക്ക് പോയി.

അമ്മച്ചി അടുക്കളയിൽ കസേരയിൽ കരഞ്ഞു തളർന്നു ഇരിക്കുന്നു.

മീര :- എന്നാ അമ്മച്ചി.. എന്നതിന കരയുന്നെ? അപ്പൻ എന്തേലും പറഞ്ഞോ?

ക്ലാര :- മോള് എപ്പളാ വന്നേ.. എക്സാം എങ്ങനെ ഉണ്ടായിരുന്നു?

മീര :- നന്നായിട്ട് എഴുതി.ഇത് പറ എന്നാത്തിന കരയണേ?

ക്ലാര വിതുമ്പിക്കൊണ്ട് മീരയെ കെട്ടിപിടിച്ചു കരഞ്ഞു.

.

FLASHBACK :

പാതി കുടിച്ചു തീർത്ത ഒരു കുപ്പിയുമായി തോമസ് വീട്ടിലേക്ക് കയറി വന്നു. ക്ലാര അപ്പോൾ സോഫയിലിരുന്നു ടീവി കാണുന്നു. പതിവില്ലാതെ ഈ നേരത്ത് അതും ബോധമില്ലാതെ വീട്ടിലേക്ക് വരുന്ന തോമസിനെ കണ്ട് അന്ധളിച്ചു നിന്നു ക്ലാര.

തോമസ് വന്നു സോഫയിലേക്ക് മറിഞ്ഞുവീണു. ക്ലാര വേഗം സോഫയിൽ നിന്നും എഴുനേറ്റു. ചുവന്ന് കലങ്ങിയ കണ്ണുമായി തോമസ് അവളെ നോക്കി.

തോമസ് :- നാളെ മുതൽ വൃന്ദയും ഇവിടെ താമസിക്കും നിനക്ക് സൗകര്യമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി.

ക്ലാരക്ക് അത്‌ പെട്ടന്ന് മനസിലായില്ല. കേട്ടത് ശെരിയാണോ എന്ന് അറിയാൻ അയാളെ ഒന്ന് നോക്കി.

തോമസ് :- എന്നതാടി നോക്കുന്നെ.. നാളെമുതൽ വൃന്ദ എന്റെ കൂടെ ഇവിടെ കാണുമെന്ന്.. മനസ്സിലായോ..

അവളുടെ തലയിൽ കൂടം കൊണ്ട് അടിച്ച പോലെ പ്രഹരം. ക്ലാരക്ക് തല കറങ്ങിപോയി. അയാൾ നാളെ അവളെയും കൂട്ടി ഇങ്ങോട്ടുവരുമെന്ന്.

ക്ലാര :- പറ്റത്തില്ല..!!! ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളെ ഈ പടി

💬 Comments

View all comments