0%

Chapter Title : കാത്തിരിപ്പ് 1 [സഞ്ജു]

Author : സഞ്ജു Read All Parts 78.3K

🥰...

എന്ത്..

എന്റെ കാല് കാണാൻ നല്ലത് ആണോന്ന് 🥰

ആ..കുഴപ്പമില്ല... വയസ്സികളുടെ കാല് എത്ര നോക്കിയാലും അത്ര ഒക്കെ അല്ലേ ഉണ്ടാകൂ...

😡😡വയസ്സി നിന്റെ പെണ്ണുമ്പിള്ള ആടാ തെണ്ടി..

കയ്യിലിരുന്ന തവി അല്ലേ ബ്രഹ്മോസ് മിസൈൽ പോലെ.. തലക്ക് സൈഡിലൂടെ പോയത്..

ഭദ്രകാളി...

..............................

തിരക്കുകൾക്കിടയിൽ പാക്കിങ്ങും, പതിച്ചോറ് കെട്ടലും ഒക്കെ കഴിഞ്ഞു വൈകീട്ട് 4:30 ഓടെ വീട്ടിൽ നിന്നും ഇറങ്ങി... തൽക്കാല ആവശ്യത്തിന് "റെന്റ് എ കാർ" ഉള്ളത് കൊണ്ട് യാത്ര ബോർ ഇല്ല...

കിഴക്കെ നടയിൽ തന്നെ റൂം കിട്ടിയത് കൊണ്ട് നാളെ രാവിലെ നിർമ്മാല്യം തൊഴലും വലിയ ബുദ്ധിമുട്ടില്ല...

തൃപ്പൂണിത്തുറയിലെ വീട്ടിൽ നിന്നും ഇറങ്ങി കൊടുങ്ങല്ലൂർ എത്തുന്ന വരേ പെണ്ണ് വായ് തോരാതെ സംസാരം ആയിരുന്നു

ഞാൻ കേട്ടിട്ടുപോലും ഇല്ലാത്ത ആളുകളെ പറ്റി ആണ് നല്ല കിടിലൻ പരദൂഷണം

ചുമ്മ ഒന്ന് മൂളി കൊടുക്കേണ്ട കാര്യമേ എനിക്ക് ഉള്ളു പെർഫോമൻസ് മുഴുവൻ പെണ്ണിന്റെ ആണ്...

കൊടുങ്ങല്ലൂർ ചെറിയ വഴിപാടും തൊഴലും കഴിഞ്ഞു ഒരു കോഫിയും കുടിച്ചു നേരെ ഗുരുവായൂർ...

നല്ല നീറ്റ് റൂം കുളി കഴിഞ്ഞു ചുമ്മ അമ്പലമുറ്റം ഒന്ന് കറങ്ങി ചെറിയ ഷോപ്പിങ്ങും.. പപ്പടം, പൊരി, മയിൽപീലി, ചിരട്ട തവി തുടങ്ങി പൊട്ടും കുപ്പിവളയും കണ്മഷിയും ഒക്കെ വാങ്ങി...

തന്ത കൊടുക്കാതിരുന്ന ഫ്രീഡം.. ഞാൻ കൂടി ഇല്ലാതെ ആക്കണ്ടല്ലോ..

"ഇരിക്കട്ടെ അനക്കൊരു കുതിരപ്പവൻ"

പുലർച്ചെ പെണ്ണ് കുളി ഒക്കെ കഴിഞ്ഞാണ് എന്നേ വിളിച്ചത് ചൂട് വെള്ളത്തിൽ ഒരു കുളിയും പാസാക്കി ക്യു വിൽ നിന്നു എന്തോ ഭാഗ്യം...അല്പം തിരക്ക് കുറവായിരുന്നു....

💬 Comments

View all comments