Chapter Title : കാത്തിരിപ്പിന്റെ സുഖം 6 [malayali]
അലെക്സിന്റെ അടുത്ത് കൂട്ട് അല്ലെ... എനിക്ക് ഒരു ഹെല്പ് ചെയ്യാമോ.. ദേവയോട് പറഞ്ഞാൽ അവൾ ചെയ്യില്ല എന്ന് അറിയാം അതുകൊണ്ട് ആണെടി... പ്ലീസ്
മധു : എന്താടി കാര്യം
സോനാ : എടി..... എനിക്ക് അവനെ ഇഷ്ടം ആണ്.. നീ ഇതൊന്ന് അവനോട് പറയേണം... കഷ്ടം ഉണ്ട്.
മധു ഇത് കേട്ട് ഞെട്ടി.. തനിക്ക് വേണ്ടപ്പെട്ടതിനെ മറ്റൊരാൾ തട്ടി എടുക്കുന്ന പോലെ അവൾക് തോന്നി. പക്ഷെ അവൾക് അത് താങ്ങാൻ ആകില്ലാരുന്നു.
മധു : എടി.... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. അവൻ പറഞ്ഞോണ്ട ആരോടും പറയാതെ
സോനാ : ആണോ... സോറി ഡീ.. ഞാൻ അറിഞ്ഞില്ല.. നീ മറന്നേക്ക് ഞാൻ പറഞ്ഞത്.
സോനാ അവിടുന്ന് മാറി കൊറച്ചു അങ്ങോട്ട് പോയാപ്പോൾ ആണ് അലക്സ്നെ കാണുന്നത്.
സോനാ : അലക്സ്... ചിലവ് venam കേട്ടോ... ആരോടും പറയാതെ ഒറ്റക്ക് നടക്കുവാ.. കള്ളൻ
അലക്സ് : എന്താ സോനാ ഈ പറയുന്നേ
സോനാ : ചുമ്മാ പൊട്ടൻ കളിക്കല്ലേ അലക്സ്.. ഞാൻ എല്ലാം അറിഞ്ഞു
അലക്സ് : എന്ത് അറിഞ്ഞു എന്ന്
സോനാ : നീയും മധുവും പ്രേമത്തിൽ ആണെന്ന് ഞാൻ അറിഞ്ഞു.
അലക്സ് : ഏഹ്ഹ്... ആര് പറഞ്ഞു
സോനാ : അവൾ തന്നെ... നീ ആരോടും പറയേണ്ട എന്ന് പറഞ്ഞോണ്ട പറയാഞ്ഞേ എന്ന് പറഞ്ഞു.. എന്താടാ
അലക്സ് : ഒന്നുമില്ല.. നീ പൊക്കോ
അലക്സ്‌നു ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലാരുന്നു. അവൻ ക്ലാസ്സിലേക്ക് പായുക ആയിരുന്നു. അത് കണ്ട് അവന്റെ കൂടെ ഉണ്ടായിരുന്ന അഭിക്ക് പേടി തോന്നി.
💬 Comments
View all comments