Chapter Title : കാത്തിരിപ്പിന്റെ സുഖം 6 [malayali]
അലക്സ്നെ നോക്കിയപ്പോൾ അവൾ കാണുന്നത് കണ്ണ് നിറഞ്ഞ നിക്കുന്ന അവനെ ആണ്. അവളും കരഞ്ഞിട്ട് ഉണ്ടായിരുന്നു.
പെട്ടെന്ന് അലക്സ് അവളെ കെട്ടിപിടിച്ചു. അത് അവളെ ഞെട്ടിച്ചു. കാരണം അവൾ അത് പ്രതീക്ഷിച്ചില്ല. പക്ഷെ അവൾക് ആ പിടിയിൽ ഒരു സുരക്ഷിതത്വം തോന്നി. അവൾ തിരിച്ചു പുണർന്നു.
അലക്സ് : എന്താ മധുക്കുട്ടി ഇതൊന്നും നേരത്തെ പറയാഞ്ഞത്.. നിനക്ക് അറിയാമായിരുന്നെല്ലോ എല്ലാം...
മധു : ദേവ പറയാതെ ഞാൻ പറഞ്ഞു നീ അറിയേണം എന്ന് എനിക്ക് ഉണ്ടായിരുന്നു അതാ....
അപ്പോൾ ആണ് അവർ കെട്ടിപിടിച്ചു നിക്കുവാണെന്നും ഇത് കോളേജ് ആണെന്നും ഉള്ള ബോധം ഇവർക്കു ഉണ്ടാകുന്നത്.
രണ്ട് പേരും അകന്നു മാറി. രണ്ട് പേർക്കും മുഖത്തു നോക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു.
പെട്ടെന്ന് ആണ് അവൻ അവളുടെ കവിൾ ചുമന്നിരിക്കുന്നത് ശ്രേദ്ധിച്ചത്. അവൻ പെട്ടെന്ന് അതിൽ തലോടി...
അലക്സ് : സോറി മധു... പെട്ടെന്ന് ദേഷ്യം വന്നപ്പോൾ.. വേദനിച്ചോ
മധു : ഏയ്യ് ഇല്ലെടാ.. നല്ല സുഖം ആയിരുന്നു.
അലക്സ് : ആണോ എങ്കിൽ ഒരെണ്ണം കൂടി തരട്ടെ മധു....
മധു : നീ പോ.. എന്നെ നീ മധു എന്ന് ആണോ വിളിക്കുന്നെ അതും നീ മറന്നു... എന്നോട് സ്നേഹം ഇല്ല
അലക്സ് : അയ്യോടാ.. എന്റെ മധുക്കുട്ടി പിണങ്ങിയോ..
അത് മതിയാരുന്നു അവൾക്.......
മധു : താങ്ക്സ് അലെക്സി...... ഐ ലവ് യു സൊ മച്ച്
അലക്സ് : ഐ ലവ് യു ട്ടൂ ഡീ
ബാ ക്ലാസ്സിൽ പോകാം
അലക്സ് അവളെ കൊണ്ട് പോയപ്പോൾ
💬 Comments
View all comments