Chapter Title : കാത്തിരിപ്പിന്റെ സുഖം [malayali]
ആനിക്ക് ആയിരുന്നു ഏറ്റവും വിഷമം.ഒരു ദിവസം ആശുപത്രിയിൽ അവളെ കാണാൻ വന്ന അവളുടെ കൂട്ടുകാരി ജെസ്സിയോട് ഇവൾ ഈ കാര്യം ഒക്കെ പറഞ്ഞു.
ജെസ്സി : നീ എന്തിനാ അലക്സ് മോനെ daycare ഒക്കെ വിടുന്നെ. എനിക്കും ഇല്ലേ അവന്റെ പ്രായത്തിൽ ഒരു കൊച്ച്. ഞാൻ നോക്കിക്കോളാം അവനെ.
ഈ കേട്ടത് ആനിക്ക് വല്യ ആശ്വാസം ആയിരുന്നു. എന്നാലും അവൾ നിരസിച്ചു. പക്ഷെ ജെസ്സി വിട്ടില്ല അവസാനം ആനി സമ്മതിച്ചു. പിറ്റേ ദിവസം അവനെ ജെസ്സിടെ വീട്ടിൽ വിടുകയും ചെയ്തു.
ജെസ്സിടെ കുടുംബം
ഭർത്താവ് മാത്യൂസ് പിന്നെ ഒരു മകൾ മധു.
മധു ആണ് നമ്മുടെ നായിക. മധു അലക്സ്നെ കാൽ 8 മാസം മൂത്തത് ആണ്. പക്ഷെ അതിന് ഇവിടെ പ്രസക്തി ഇല്ല.
കഥയിലേക്ക് തിരിച്ചു വരാം.
അലക്സ് വന്നതിന് ശേഷം ജെസ്സി സ്വന്തം മോനെ പോലെ തന്നെ അവനെ നോക്കി. സംസാരിക്കാൻ പ്രായം ആയപ്പോൾ അവൻ ജെസ്സിയമ്മ എന്ന് വിളിക്കാൻ തുടങ്ങി. അവന്റെ അമ്മയെ പോലെ തന്നെ അവൻ അവളെ സ്നേഹിച്ചു.
മധുവും അലക്സ് um ഭയങ്കര കൂട്ട് ആയിരുന്നു.
അങ്ങനെ മധുവിന് 4 വയസ്സ് ആയി അവളെ സ്കൂളിൽ ചേർക്കാറായി. അവളെ സ്കൂളിൽ ചേർത്തു. അപ്പോൾ നമ്മുടെ അലക്സ് കരച്ചിൽ തുടങ്ങി. മധു ഇല്ലാതെ അവൻ ഒറ്റക്ക് ഇരിക്കില്ല അവനും പോകേണം എന്ന്. ഒരു രക്ഷയും ഇല്ല. അലക്സ്ന് അപ്പോൾ 3 വയസ്സേ ഒള്ളു. പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇവന്റെ കരച്ചിൽ കേട്ട് വർക്കി അവനെയും സ്കൂളിൽ ചേർത്തു. അങ്ങനെ അവർ രണ്ട് പേരും ദുബായിലെ ഒരു പേര് കേട്ട സ്കൂളിൽ ചേർന്നു.
അവര് രണ്ട് പേരും ഒരുമിച്ച് ആണ് വളർന്നത് എങ്കിലും സ്കൂളിൽ ചേർന്നപ്പോൾ ആണ് അവർ തമ്മിൽ യഥാർത്ഥ സൗഹൃദം സൃഷ്ടിക്കേപ്പെടുന്നത്. ഒരു ദിവസം സ്കൂളിൽ
മധു : അലെക്സി , ഇന്നലെ നമ്മുടെ ക്ലാസ്സിലെ റുബൻ എനിക്ക് ചോക്ലേറ്റ് തന്നു എന്നിട്ട് എന്നോട് പറഞ്ഞു ഞാൻ ആണ് അവന്റെ ഏറ്റവും നല്ല ഫ്രണ്ട് എന്ന്. നീ എനിക്ക് ഒന്നും
💬 Comments
View all comments