Chapter Title : കാട്ടിലെ പെൺകുട്ടി 3 [അമ്മു]
കാട്ടുന്നുവോ അയ്യാളെ മാത്രമേ ഞാൻ സ്നേഹിക്കുകയും കല്യാണം കഴിക്കുകയും ചെയ്യുള്ളൂ.
അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി. അതിനു ശേഷം ജിഷ്ണുവും നീരജും കിരണിന്റെ അടുത്തേക് പോയി. അവർ വരുന്നത് കണ്ടപ്പോൾ കിരൺ ചെമ്പകം എന്താ പറഞ്ഞതെന്ന് അറിയാൻ വേണ്ടി കാത്തുനിൽകുനുണ്ടായിരുന്നു. അവർ കിരണിന്റെ അടുത്തെത്തി അവിടെ നടന്ന സംഭവങ്ങളെല്ലാം കിരണിനോട് പറഞ്ഞു.അപ്പോൾ അവനു വലിയ സങ്കടമായി. പിന്നെ കിരണിന് ചെമ്പകത്തിനെ നേരിടാനുള്ള ധൈര്യം ഇല്ല്യതായി. അന്ന് വൈകുന്നേരം ഞങളെല്ലാവരും വീട്ടിലേക്കു തിരിച്ചു. പോകുന്നതിനിടയിൽ കിരൺ കാട്ടിൽ വന്നപ്പോൾ മുതൽ തിരിച്ചു പോകുന്നതു വരെയുള്ള കാര്യങ്ങൾ ഓരോന്നായി ഓർത്തു. ജിഷ്ണു സംസാരിക്കുന്നതൊന്നും അവൻ കേട്ടിരുന്നില്യ. ജിഷ്ണു അവനെ തട്ടി വിളിച്ചു ചോദിച്ചു,
"നീ ഏതു ലോകത്താണ് ഇവിടെ സംസാരിച്ചതൊന്നും നീ കേൾക്കുന്നില്ലേ ? നീ ഇപ്പോഴും ചെമ്പകത്തെ ഓർത്തുകൊണ്ടിരിക്കുകയാണോ? നിനക്ക് അവളെ കിട്ടാൻ വിധിച്ചിട്ടില്യ എന്നു കരുതിയാൽ മതി. നിനക്ക് വേറെ നല്ല പെൺകുട്ടിയെ കിട്ടും. നീ അവളെ മറന്നേക്."
അവൻ എല്ലാം കേട്ടു മൂളുക മാത്രമേ ചെയ്തിരുന്നുളൂ. ഇതിനിടയിൽ കാട്ടിൽ ചെമ്പകം കിരണും ഫ്രണ്ട്സും അവിടെ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ എല്ലാം മൂപ്പനോട് പറഞ്ഞു. മൂപ്പൻ എല്ലാം കേട്ടു ഒരു നിമിഷം നിശബ്ദനായി നിന്നു. എന്നിട്ട് അവളോട് ഇങ്ങനെ പറഞ്ഞു,
"നീ അവരോട് അങ്ങനെ പറയരുതായിരുന്നു. നീ നാടും നഗരവും കണ്ടവളാ. നിനക്കെങ്കിലും നല്ലൊരു ജീവിതം വേണ്ടേ. ഞങ്ങളെപ്പോലെ കഷ്ടപ്പെട്ട് ജീവിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല്യ. ഞാൻ പറയുന്നത് മോള് കേൾക്കുമെങ്കിൽ നീ അവനെ തേടി കണ്ടുപിടിച്ചു അവന്റെ വീട്ടുകാരുമായി സംസാരിച്ചു ഇങ്ങു കൊണ്ടുവരണം
💬 Comments
View all comments