Chapter Title : കാട്ടിലെ പെൺകുട്ടി [അമ്മു]
വർഷത്തിൽ ഒരിക്കൽ അവിടെ ഒരു ഉത്സവം പോലെ ആഘോഷിക്കാറുണ്ട്. അവരുടേതായ ചെറിയ നൃത്തങ്ങളും ഭക്ഷണ രീതികളും കാണാം. പിന്നെ വേടന്മാർ കൊണ്ടു വരുന്ന നല്ല തേനും കുടിക്കാം. 2 ദിവസം നമ്മുക്ക് ആഘോഷിക്കാം. എന്താണ് നിങ്ങടെ അഭിപ്രായം.
ഫ്രണ്ട് 1 : നിനക്കെങ്ങനെ ആ സ്ഥലത്തെ കുറിച്ചറിയാം
ഞാൻ : എന്റെ ഒരു കസിൻ അങ്ങോട്ടു പോയിട്ടുണ്ടായിരുന്നു. കാടിനുള്ളിൽ കൂടി അര മണിക്കൂർ ഡ്രൈവും ഉണ്ട്. നല്ല വൈബ് ഉണ്ടാകും. എന്ത് പറയുന്നു എല്ലാവരും.
ഇതു കേട്ടപ്പോൾ ഫ്രണ്ട്സിനു എല്ലാവർക്കും നല്ല ആശയമാണെന്ന് തോന്നി. എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു.
ഫ്രണ്ട് 2 : അങ്ങനെ പോകുന്ന കാര്യം തീരുമാനമായി. പക്ഷെ ആാാ ഉത്സവം എന്നാണെന്നു അറിയില്ല്യല്ലോ
ഞാൻ : എന്റെ കസിൻ പറഞ്ഞ ദിവസം വച്ചു നോക്കുമ്പോൾ അടുത്ത മാസം 15നാണു ഉത്സവം അന്ന് പോകാം. ഞാൻ എന്റെ കസിനേം കൂട്ടി വരാം. അവനാണെങ്കിൽ വഴി അറിയുകയും വേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്യും.
ഫ്രണ്ട് 3 : എന്ന അങ്ങനെ ചെയ്യാം. എല്ലാവരും ആാാ ദിവസം നേരത്തെ ഇവിടെ എത്തണം.
എല്ലാവരും ശരി എന്നു പറഞ്ഞു അന്ന് നേരത്തെ പിരിഞ്ഞു. അങ്ങനെ ആാാ ദിവസം വന്നെത്തി. എല്ലാവരും അവരുടെ വണ്ടികൾ എടുത്തു ആാാ കാട്ടിലേക് യാത്രയായി. 2 മണിക്കൂർ നേരത്തെ യാത്ര ഉണ്ട് അവിടേക്കു. എന്റെ വണ്ടിയിൽ ഞാനും കസിനും ആണുള്ളത്. പോകുന്ന വഴിക്ക് കസിൻ എന്നോട് പറഞ്ഞു
"അവിടുത്തെ മൂപ്പന് ഒരു മകളുണ്ട്. ഒരു സുന്ദരി കുട്ടി. മൂപ്പന്റെ മകളാണെങ്കിലും അവൾ പുറത്തു പോയി ഉന്നത വിദ്യാഭ്യാസം നേടി വന്നവളാണ്. നല്ല കാര്യഗൗരവമുള്ള കുട്ടി. വളച്ചൊടിക്കാതെ കാര്യങ്ങൾ നേരെ പറയുന്ന ഗൗരവം."
അങ്ങനെ ഓരോന്നും സംസാരിച്ചു പോയി കൊണ്ടിരുന്നു. ഒടുവിൽ ഞങൾ ആ ആദിവാസി കോളനി എത്തി. അവർ ഞങ്ങളെ അവരുടെ രീതിക്ക് സ്വീകരിച്ചു അവിടുത്തെ മൂപ്പന്റെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ എത്തിയതും ഞങൾ മൂപ്പന്റെ മകളെ കണ്ടു അത്ഭുതപെട്ടു വാ തുറന്നു പിടിച്ചു അൽപ നേരം നിന്നു. മൂപ്പൻ പറയുന്നത് ഞങൾ കേട്ടത് പോലും
💬 Comments
View all comments