Chapter Title : കാട്ടിലെ പെൺകുട്ടി [അമ്മു]
ദിവസം നേരത്തെ ഇവിടെ എത്തണം.
എല്ലാവരും ശരി എന്നു പറഞ്ഞു അന്ന് നേരത്തെ പിരിഞ്ഞു. അങ്ങനെ ആാാ ദിവസം വന്നെത്തി. എല്ലാവരും അവരുടെ വണ്ടികൾ എടുത്തു ആാാ കാട്ടിലേക് യാത്രയായി. 2 മണിക്കൂർ നേരത്തെ യാത്ര ഉണ്ട് അവിടേക്കു. എന്റെ വണ്ടിയിൽ ഞാനും കസിനും ആണുള്ളത്. പോകുന്ന വഴിക്ക് കസിൻ എന്നോട് പറഞ്ഞു
"അവിടുത്തെ മൂപ്പന് ഒരു മകളുണ്ട്. ഒരു സുന്ദരി കുട്ടി. മൂപ്പന്റെ മകളാണെങ്കിലും അവൾ പുറത്തു പോയി ഉന്നത വിദ്യാഭ്യാസം നേടി വന്നവളാണ്. നല്ല കാര്യഗൗരവമുള്ള കുട്ടി. വളച്ചൊടിക്കാതെ കാര്യങ്ങൾ നേരെ പറയുന്ന ഗൗരവം."
അങ്ങനെ ഓരോന്നും സംസാരിച്ചു പോയി കൊണ്ടിരുന്നു. ഒടുവിൽ ഞങൾ ആ ആദിവാസി കോളനി എത്തി. അവർ ഞങ്ങളെ അവരുടെ രീതിക്ക് സ്വീകരിച്ചു അവിടുത്തെ മൂപ്പന്റെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ എത്തിയതും ഞങൾ മൂപ്പന്റെ മകളെ കണ്ടു അത്ഭുതപെട്ടു വാ തുറന്നു പിടിച്ചു അൽപ നേരം നിന്നു. മൂപ്പൻ പറയുന്നത് ഞങൾ കേട്ടത് പോലും ഇല്ല്യ.എന്റെ കസിൻ വിളിക്കുന്നത് കേട്ടാണ് സോബോധത്തിലേക് വന്നത്. ഞാൻ കസിൻ പറഞ്ഞത് ആലോചിച്ചു. അവൻ പറഞ്ഞത് നേരാ അവളെ കാണാൻ നല്ല ഭങ്ങിയ. മൂപ്പൻ തുടർന്നു.
"ഇതു എന്റെ മകൾ ചെമ്പകം. ഞങളുടെ കൂട്ടത്തിലെ ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ലഭിച്ച ആദ്യത്തെ കുട്ടി ആണ്. ഇവളാണ് ഞങ്ങളുടെ വഴികാട്ടി".
അതു കേട്ടതും ഞാൻ അവളെ എന്റെ മനസ്സിൽ പ്രതിഷ്ടിച്ചു. എന്റെ ഭാവി വധു ഇവളാണെന്നു എനിക്ക് തോന്നി. അന്ന് വൈകുന്നേരം ആയി. അവരുടെ ഉത്സവ പരിപാടികൾ ഓരോനോരോന്നായി ആരംഭിച്ചു. മൂപ്പന്റെ മകളാണ് ആാാ പരിപാടികളുടെ
💬 Comments
View all comments