Chapter Title : കാട്ടുതേൻ [അനിൽ ഓർമ്മകൾ ]
അന്നത്തെ പകൽ എത്ര തവണ എന്ന് എനിക്കറിയില്ല.... വൈകീട്ട് വർക്കി ചേട്ടൻ വിളിച്ചു. ബസ്സ് കിട്ടിയില്ല എന്ന് രാവിലെ എത്തുകയുള്ളൂ എന്ന. ... രാത്രി വീണ്ടും യുദ്ധം ... ഇത്തവണ പിന്നാമ്പുറത്ത് കൂടി.... എപ്പോഴോ ഉറങ്ങി പോയി...
ഉണരുമ്പോൾ സമയം പതിനൊന്ന് മണി ..... സൂര്യൻ ഉച്ചിയിൽ നിൽക്കുന്നു.... എഴുന്നേറ്റപ്പോൾ ദേഹമാസകലം വേദന.... പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് താഴേക്കിറങ്ങി... വർക്കി ചേട്ടാ ഒരു ചായ... ചായ കുടിച്ചപ്പോഴും ഉള്ളിലേക്ക് നോക്കി ... അവളുടെ ഒരനക്കവുമില്ല.... ഗതി കേട്ട് ഞാൻ ചോദിച്ചു....
വർക്കി ചേട്ടാ .... ചിഞ്ചു എവിടെ ...ഇന്ന് രാവിലെ ചായയുമായി വന്നില്ലല്ലോ... അതുകൊണ്ട് എണീക്കാനും താമസിച്ചു ...
സാറേ അവൾ രാവിലെ പോയി...
പോയോ... എങ്ങോട്ട്...
ആ എന്ത് പറ്റിയെന്നറിയില്ല... ഇന്നലെ അവൾ വിളിച്ച് പറഞ്ഞ്ഞെന്നും പറഞ്ഞ് അവളുടെ തള്ള വെളുപ്പിനെ വന്ന് കൂട്ടികൊണ്ട് പോയി....
ഞാൻ ഞടുങ്ങി പോയി.... മെല്ലെ റൂമിലേക്ക് നടന്നു... തളർന്ന് കട്ടിലിലേക്ക് വീണു.... എന്താ അവൾ അങ്ങിനെ... ആഫീസിൽ പറഞ്ഞ് ലീവെടുത്ത്...ഞാൻ കട്ടിലിൽ തന്നെ കിടന്നു...
സാറേ.... വാതിൽക്കൽ ഒരു വിളി.... വർക്കിച്ചേട്ടന്റെ ഭാര്യയാണ്...
എന്താ ചേട്ടത്തി..
ഇത്തവൾ സാറിന് തരാൻ പറഞ്ഞു. നാലായി മടക്കിയ ഒരു നോട്ടുപുസ്തകത്തിന്റെ പേജ്....ഞാനത് വാങ്ങി....
സാറേ ഞാനൊരു പെണ്ണാ... എനിക്കവളെ മനസ്സിലാകും... സാറും മനസ്സിലാക്കണം... ഇന്നലെ അവൾ ഒത്തിരി സന്തോഷിച്ചെന്ന് എനിക്കറിയാം... പക്ഷെ സാർ അവളെ തേടി പോകരുത്.... അതവളുടെ ജീവൻ തന്നെ ഇല്ലാതാക്കും... ആ കത്ത് വായിക്ക് അപ്പോൾ മനസ്സിലാകും... ഞാൻ വരട്ടെ... ചേട്ടത്തി പോയി....
ഞാൻ സ്തംഭിച്ചുപോയി... പിന്നെ മെല്ലെ
💬 Comments
View all comments