Chapter Title : കാവ്യാത്മകം [Jack Sparrow]
..നീ വന്നാ പോവുമ്പോ ബാറീന്ന് രണ്ടെണ്ണം അടിച്ചിട്ട് പോവാം " അവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ ഫോൺ കട്ട് ആക്കി.. ഞാൻ ഇട്ട കൊളുത്ത് എന്തായാലും വീണിട്ടുണ്ട് ..10 മിനിറ്റ് കഴിഞ്ഞതും ജിഷ്ണു വണ്ടിയുമായി എത്തി....
"ഡാ സാധനം വാങ്ങിച്ചോണ്ട് പുഴയിൽ പോയിരുന്ന് അടിക്കാം " എന്റെ അടുത്ത് എത്തുന്നതിനു മുന്നേ അവൻ വിളിച്ച് കൂവി... മൈരൻ അപ്പോ ഇത് മാത്രം ആലോചിച്ചോണ്ടുള്ള വരവാ ..
"ഒന്ന് പോയെടാ അല്ലെങ്കിലേ മനുഷ്യൻ ഇവിടെ കാലത്ത് തൊട്ട് ഓടി..ഓടി അവിയൽ പരുവം ആയിരിക്കുവാ ..അപ്പോളാ ... നീ വേണേൽ വണ്ടി ബാറിലോട്ട് വിട് ..രണ്ടെണ്ണം അടിച്ചിട്ട് പെട്ടെന്ന് പോണം..."
സംഗതി അവനു അത്ര പിടിച്ചില്ലെങ്കിലും അവൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല ...
ബാറിൽ ചെന്നതും ഞങ്ങൾ ഈരണ്ടണ്ണം വീതം അപ്പോത്തന്നെ അകത്താക്കി . പിന്നെ കുറച്ച നേരം സംസാരിച്ചിരുന്നു .. ബാറിന്റെ ആമ്പിയൻസും,ആദ്യമേ രണ്ടെണ്ണം അകത്തോട്ട് പോയതിന്റെ മൂഡിൽ പിന്നെയും ഓർഡർ ചെയ്ത് അടിച്ചു ..നുമ്മ മലയാളി പിന്നെ അങ്ങനെ ആണല്ലോ.. കുറച്ച് കഴിഞ്ഞു വെയിറ്റർ ബില് കൊണ്ടുവന്നപ്പോളാ മനസ്സിലായത് ഞങ്ങൾ എത്രയെണ്ണമാ മോന്തിയതെന്ന് ... " 12 പെഗ്ഗ് ..".. ഞാൻ 6 ,അവൻ 6 .... ഇനി പിന്നെ ഞങ്ങടെ അവസ്ഥ പറയണ്ടല്ലോ ...ഇല്ലാത്ത കിളിയടക്കം പോയ അവസ്ഥ ... ബില്ലും കൊടുത്ത് പുറത്തിറങ്ങി..ജിഷ്ണു എന്നെക്കാൾ ഫിറ്റ് ആയിരുന്നതുകൊണ്ട് ഞാൻ ആയിരുന്നു വണ്ടി എടുത്തത് ... പോകുന്നവഴി ആ പന്നി പുറകിൽ ഇരുന്ന് ആടുന്നതുകൊണ്ട് വണ്ടി ഇടക്ക് പാളുന്നുണ്ടായിരുന്നു.. സമയം ഏകദേശം 6 .30
💬 Comments
View all comments