Chapter Title : കാവ്യാത്മകം [Jack Sparrow]
ഈ കോലത്തിൽ എങ്ങനെ വീട്ടിൽ കേറും .?... ദേ നിന്റെ മേത്ത് മുഴുവൻ മണ്ണ് ആ ...പോരാത്തേന് കള്ളും കുടിച്ചിട്ടില്ലേ .... അമ്മു എന്തായാലും പൊക്കും ..." അവൻ കുറച്ച് ഗൗരവത്തോടെ എന്നോട് ചോദിച്ചു .
അയ്യോ ഇത്രനേരം ഞാൻ എന്നെ പരിചയപെടുത്തിയില്ലലോ.... ഞാൻ " ശ്രീ ഹരി " എല്ലാരും ശ്രീ എന്ന് വിളിക്കും ... സതീഷ് മേനോന്റെയും , ഭാര്യ മായ സതീഷിന്റെയും മൂത്ത പുത്രൻ .. ഇപ്പോ 24 വയസ്സ് .. ഡിഗ്രി കഴിഞ് അച്ഛന്റെ ബിസിനസ്സ് അച്ഛന്റെ കൂടെ നിന്ന് കൈകാര്യം ചെയ്യുന്നു.. 6 അടി ഉയരം, ഒത്ത ശരീരം, കട്ടി മീശ , കട്ട താടി, ആവശ്യത്തിന് നിറവും ഉണ്ട് ..
പിന്നെ അമ്മു.." ശ്രീ ലക്ഷ്മി "...എന്റെ ഒരേ ഒരു പെങ്ങൾ .. 20 വയസ്സ് ..ഇപ്പൊ ഡിഗ്രി 2 nd ഇയർ പഠിക്കുന്നു .. പെണ്ണ് കാണാൻ നല്ല സുന്ദരി ആണ് ട്ടോ ... ഉണ്ടക്കണ്ണും തത്തമ്മ മൂക്കും വട്ട മുഖവും, നല്ല നിറവും ഉണ്ട് .....
എന്റെ പുറകെന്ന് മാറില്ല പെണ്ണ് ... എപ്പോഴും എന്തേലും മണ്ടത്തരവും പറഞ്ഞോണ്ട് എന്റെ ഒപ്പംതന്നെ ഉണ്ടാവും.. അഥവാ അവളോട് എന്തേലും ഒന്ന് കടുപ്പിച്ചു പറഞ്ഞാ മുഖവും വീർപ്പിച്ചൊണ്ട് പോവും .. എങ്കിലും 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും വന്ന് പൊട്ടത്തരം പറഞ്ഞോണ്ടിരിക്കും ....പാവം ...
അച്ഛനും അമ്മയും സ്നേഹിച്ച് കെട്ടിയതാണ് ... ഇപ്പോഴും കമിതാക്കൾ ആണെന്നാ വിചാരം ..അച്ഛൻ ഫ്രീ ആയാ അപ്പൊ രണ്ടുംകൂടെ കറങ്ങാൻ പോകും.. ഞാൻ
💬 Comments
View all comments