0%

Chapter Title : കാഴ്ച്ച [Nabeel]

Author : Kambikathakal Read All Parts 962

ഉയർന്ന സ്ഥലത്തായിരുന്നു വീട് ഉണ്ടായിരുന്നത് അതിന് ചാരി തന്നെ ഒരു റബർ തോട്ടവും ഉണ്ടായിരുന്നു. റബർ തോട്ടം ഞങ്ങളുടെ വീടിന് കുറച്ച് മാറി ഒരു ഉമ്മർ എന്നൊരു ആളുണ്ട് അയാളുടേത് ആയിരുന്നു. ഞങ്ങളുടെ ചുറ്റുവട്ടത്ത് ഏറ്റവും പണക്കാരൻ അയാൾ ആയിരുന്നു. സ്വന്തമായി മരം മുറിക്കുന്ന മില്ല്, ഫർണിച്ചർ ഐറ്റംസ് ഒക്കെ ഉണ്ടാക്കുന്ന ഷെഡ്, ഏക്കർ കണക്കിന് സ്ഥലം കുറെ റബർ അങ്ങനെ ഒരുപാട് സമ്പത്ത് ഉള്ള ആൾ ആയിരുന്നു അദ്ദേഹം.

അയാളുടെ ലോഡുകൾ ഒക്കെ കൊണ്ടുപോവാൻ സ്ഥിരമായി ഉപ്പ തന്നെയാണ് പോയിരുന്നത്. ചിലപ്പോൾ അയാളുടെ കാറിന്റെ ഡ്രൈവർ ആയും ഉപ്പ പോയിരുന്നു.

എനിക്ക് ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം എന്താണെന്ന് ചോദിച്ചാൽ അത് സുബ്ഹി നിസ്കാരം ആയിരുന്നു. രാവിലെ 5 മണിക്ക് എണീറ്റ്‌ പള്ളിയിൽ പോയി നിസ്കരിക്കണം അത് ഉപ്പയ്ക്ക് നിർബന്ധമായിരുന്നു. അടുത്ത് ഉള്ള സുന്നി പള്ളി അങ്ങാടിയിൽ ആണ് ഉള്ളത് അത് എന്റെ വീട്ടിൽ നിന്ന് ഒരു 600ഒ 800ഒ മീറ്റർ നടക്കാൻ ഉണ്ടായിരുന്നു. ഉപ്പ വണ്ടിയും കൊണ്ട് പോയിട്ടില്ലെങ്കിൽ പള്ളിയിൽ പോക്ക് നിര്ബന്ധമായിരുന്നു അതിൽ ഒരു ഇളവും ഉണ്ടാവില്ല. ഉപ്പ ഇല്ലെങ്കിൽ ഞാൻ ഉമ്മാനെ സോപ്പിട്ട് വീട്ടിൽ തന്നെ നിസ്കരിക്കും.

സാധാരണ വീട്ടിൽ നിസ്‌ക്കരിക്കുന്ന ദിവസം ഞാൻ വീണ്ടും ഉറങ്ങും. ഉപ്പ ഉണ്ടെങ്കിൽ അത് സമ്മതിക്കില്ല. ഇരുന്ന് പഠിക്ക് എന്ന് പറഞ്ഞ് ചീത്ത പറയും.

ഒരു ദിവസം വീട്ടിൽ തന്നെ നിസ്കാരം ഒക്കെ കഴിഞ്ഞ് ഒന്നുകൂടി ഉറങ്ങാൻ വേണ്ടി ഞാൻ  കിടന്നു. അപ്പോൾ ഉമ്മ എന്റെ റൂമിലേക്ക് വന്നു. ഉറങ്ങിയിട്ടില്ലാ എന്ന് കണ്ടാൽ പഠിക്കാൻ

💬 Comments

View all comments