0%

Chapter Title : കൈ വിട്ട ഭാര്യ [ആനീ]

Author : ആനീ Read All Parts 53K

സങ്കടം വന്നു.

​​പെട്ടെന്നാണ് അന്തരീക്ഷമാകെ മാറിമറിഞ്ഞത്. ആകാശത്തെ വെടിക്കെട്ടിനേക്കാൾ വലിയൊരു ശബ്ദഘോഷം റോഡിൽ മുഴങ്ങി. റോഡിന്റെ വലതുവശത്ത് നിന്നും ആവേശത്തിന്റെ വേലിയേറ്റമായി മംഗലാപുരം ഘോഷയാത്രയും, ഇടതുവശത്ത് നിന്നും ഇരമ്പിക്കൊണ്ട് തെക്കുംപുറം ഘോഷയാത്രയും ഒരേസമയം എത്തിച്ചേർന്നു. ഡിജെയുടെ കാതു തുളയ്ക്കുന്ന ബീറ്റുകളും, ചെണ്ടയുടെ താളവും, നാസിക് ഡോളിന്റെ ഇരമ്പലും കൂടി കലർന്ന് ആ പ്രദേശം ഒരു യുദ്ധക്കളത്തിന് സമാനമായി.

​രണ്ടു ഭാഗത്തുനിന്നും വന്ന ജനസാഗരം റോഡിന്റെ നടുവിൽ വെച്ച് കൂട്ടിമുട്ടി. മിനിറ്റുകൾക്കുള്ളിൽ റോഡ് പൂർണ്ണമായും ബ്ലോക്കായി. ആളുകൾക്ക് അനങ്ങാൻ പോലും ഇടമില്ലാത്ത വിധം മുട്ടിമുട്ടി നിൽക്കേണ്ടി വന്നു. ജനങ്ങളുടെ ഉന്തും തള്ളും വർദ്ധിച്ചു കൊണ്ടിരുന്നു.

ഋതുവിന്റെ ശരീരം ആ തിരക്കിനിടയിൽ ആൾക്കൂട്ടത്തോട് ചേർന്ന് അമരുന്നത് ഞാൻ കണ്ടു. ആ പിള്ളേരുടെ കണ്ണുകൾ ഇപ്പോഴും അവളിൽ തന്നെയാണെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ അവളുടെ തോളിൽ മുറുകെ പിടിച്ചു ചേർത്തു നിർത്താൻ ശ്രമിച്ചു.

​അപ്പോഴാണ് ആ അപ്രതീക്ഷിത സംഭവം നടന്നത്.

​ഘോഷയാത്രയുടെ ഇടയിൽ നിന്നും ആരോ ഒരാൾ അതിശക്തമായ ഒരു പടക്കം റോഡിൽ തന്നെ പൊട്ടിച്ചു. കാതടപ്പിക്കുന്ന ആ ശബ്ദം തൊട്ടടുത്ത് നിന്നാണ് വന്നത്. അതോടെ ജനം പരിഭ്രാന്തരായി. മുന്നിൽ നിന്നുള്ള വലിയൊരു ആൾക്കൂട്ടം പെട്ടെന്ന് പിന്നിലേക്ക് ആഞ്ഞു തള്ളി. ആ തള്ളലിന്റെ ആഘാതത്തിൽ എന്റെ ബാലൻസ് തെറ്റി. കാലുകൾ വേച്ചുപോയ ഞാൻ തറയിലേക്ക് മലർന്നടിച്ചു വീണു. ആളുകൾ എന്റെ മുകളിലൂടെ ചവിട്ടിക്കയറുമോ എന്ന് ഭയന്ന നിമിഷം.

​ആരോ ഒരാൾ എന്റെ കൈ പിടിച്ചുയർത്തി എന്നെ എഴുന്നേൽപ്പിച്ചു നിർത്തി.

​ഞാൻ ആകെ വിയർത്തു കുളിച്ചു പോയിരുന്നു. വസ്ത്രത്തിലെ പൊടി തട്ടി ഞാൻ

💬 Comments

View all comments