0%

Chapter Title : കളളിപൂച്ച 2

Author : kkstories Read All Parts 381

നിനക്ക് അറിയാമല്ലോ 12 ലക്ഷം കൊടുക്കാനും ആളുണ്ട്..... നിന്റെ അമ്മയോട് എനിക്ക് ഒരു കടപ്പാട് ഉണ്ട്..... അതിന്റെ പേരിൽ ആണ് ഞാൻ കുറെ ആൾക്കാരുടെ പിറകെ നടന്നു ഇത് ശരിയാക്കിയത്... പക്ഷെ 10 ആം തീയതികുളളിൽ പണം നൽകാൻ പറ്റിയില്ലെങ്കിൽ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല....... ..... അയ്യോ മാമാ.... ഞാൻ ഇപ്പോൾ എന്താ ചെയ്യുക?.... എനിക്കു ആ ജോലി വേണം ഞാൻ ഒത്തിരി കൊതിച്ചതാ...... ..... ഞാൻ എന്താ മോളെ പറയുക.... എത്രയും വേഗം പൈസ ശരിയാക്കിയിട് വിളിക്കു.....വൈകിയാൽ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല..... നവ്യ ആകെ വിഷമ വൃത്തത്തിൽ ആയി ഒരു ടീച്ചർ ആവുക എന്നത് എത്രയോ കാലമായി കാണുന്ന സ്വപ്നമാണ് കൈ എത്തും ദൂരത്ത് ആ സ്വപ്നം ഉണ്ട് എത്തി പിടിക്കാൻ മൂന്ന് ലക്ഷം രൂപയുടെ കുറവും.....പല ചിന്തകളും അവളുടെ മനസ്സിലൂടെ പാഞ്ഞു പോയി..... എന്നാൽ പഴയത് പോലെ ഇനി വേണ്ട എന്ന് തന്നെ അവളുടെ മനസ് പറഞ്ഞു... അറിഞ്ഞു കൊണ്ട് വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നത് പാപമാണ്....വിനോദിനോട് കെഞ്ചി പറയാം ചിലപ്പോൾ ആ മനസ് മാറിയിട്ടുണ്ട് എങ്കിലോ?..... ..... എന്റെ നവ്യേ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ?..... എന്റെ കൈയിൽ മൂന്ന് ലക്ഷം രൂപയൊനും എടുക്കാൻ ഇല്ല..... വീണയുടെ കല്യാണം ഏതാണ്ട് ശരിയാവും അതിന് നീക്കി വച്ചകുറച്ചു പൈസയേ ഇപ്പോൾ എന്റെ കൈയിൽ ഉളളൂ..... പിന്നെ അങ്ങനെ നീ പൈസ ചിലവാക്കി ജോലി സമ്പാദിക്കുകയും വേണ്ട..... ദേഷ്യത്തോടെ ഉള്ള വിനോദിന്റെ മറുപടി ഇതായിരുന്നു സങ്കടം കൊണ്ട് നവ്യയുടെ കണ്ണുകൾ നിറഞ്ഞു

💬 Comments

View all comments