Chapter Title : കളഞ്ഞു കിട്ടിയ തങ്കം 2 [Lathika]
വിശ്വസിച്ചിരുന്ന ഞാൻ അവൾ പറഞ്ഞത് ശരിയായിരിക്കുമെന്ന് കരുതി. ഒരിക്കൽ അവളുടെ ഫോൺ നോക്കിയപ്പോൾ അത് ലോക്ക് ചെയ്തിരിക്കുന്നു. എന്താ റിയക്കുട്ടി ഫോൺ ലോക്ക് ചെയ്തിരിക്കുന്നത്? നമ്മുടെ രണ്ടു പേരുടേയും അൺലോക്ക് ആയിരുന്നല്ലോ. അത് ഏട്ടാ അടുത്ത വീട്ടിലെ ചേച്ചി വന്നാൽ ആവശ്യമില്ലാതെ ഫോൺ വാങ്ങി ഓരോന്ന് ചെയ്യും അത് കാരണമാ ലോക്ക് ചെയ്തത് അൺലോക്ക് ആക്കണമെങ്കിൽ ആക്കാം. വേണ്ട അങ്ങിനെ തന്നെ ഇരിക്കട്ടെ എന്ന് ഞാൻ പറഞ്ഞു. ഒരു ദിവസം കാലത്ത് അവൾക്കൊരു ഫോൺ വന്നു. ഓ... സുശീലയാണല്ലോ എന്ന് പറഞ്ഞ് ഫോണുമായി അവൾ എൻ്റെ അടുത്തു നിന്നും പോയി. ഞാൻ പതുങ്ങി ചെന്ന് അവൾ നിൽക്കുന്ന സ്ഥലത്ത് ചെന്ന് മറഞ്ഞു നിന്നു നോക്കി. വളരെ പതുക്കെ സംസാരിക്കുന്നതിനാൽ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല. എന്നാൽ നാണം കലർന്ന മുഖത്തോടെയുള്ള അവളുടെ സംസാരം കണ്ടപ്പോൾ അതൊരു പുരുഷനാണെന്ന് എനിക്കുറപ്പായി. അപ്പോളവളുടെ മുഖം ചുവന്ന് തുടുത്തിരുന്നു. കൂട്ടുകാരിയോട് കാമുകനോട് പറയുന്ന പോലെ സംസാരിക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷെ ആ ആൾ ആരായിരിക്കുമെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ഞാൻ അവൾ കാണുന്ന വിധം അവിടെ ചെന്നു. ഉടനടി സുശീലെ ഹസിന് പോകാൻ സമയമായി ഞാൻ നിർത്തട്ടെ എന്ന് പറഞ്ഞവൾ ഫോൺ കട്ടാക്കി. ഇങ്ങനെ ഓരോന്നാലോചിച്ച് കിടക്കുമ്പോൾ അവൾ കിടക്കുവാൻ വന്നു. ഉടൻ ഞാൻ ചുമർ ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു. കുറെ നേരം കിടക്കാതെ അവൾ കട്ടിലിൽ ഇരിക്കുന്നത് ഞാനറിഞ്ഞു. ഉച്ചത്തിലുള്ള ഏന്തിക്കരച്ചിൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി അവൾ കരയുന്നതാണ് കണ്ടത്. ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. പക്ഷെ അവളുടെ
💬 Comments
View all comments