0%

Chapter Title : കളഞ്ഞു കിട്ടിയ തങ്കം 2 [Lathika]

Author : kkstories Read All Parts 198

ദിവസങ്ങളിൽ സംശയിക്ക തക്കതായി ഒന്നും ഉണ്ടായില്ല. ഫോൺ വരവ് തീർത്തും ഇല്ലാതായി. നിൻ്റെ കൂട്ടുകാരി സുശീല ഇപ്പോൾ വിളിക്കാറില്ലെ ? ഒരു ദിവസം ഞാനവളോട് ചോദിച്ചു. ഒരു കാര്യവുമില്ലാതെയാ അവൾ വിളിക്കാറ് അത് കൊണ്ട് ഞാൻ ഫോൺ അറ്റൻ്റ് ചെയ്യാതായപ്പോൾ അവൾ വിളി നിർത്തി. അവൾ അങ്ങിനെ പറഞ്ഞെങ്കിലും എനിക്കത് വിശ്വസിക്കാൻ പറ്റിയില്ല. കാരണം ഓഫീസിൽ നിന്ന് വിളിക്കുമ്പോൾ മിക്കവാറും എൻഗേജ്ഡ് ആയിരിക്കും. ഉടനടി അവൾ തിരിച്ചുവിളിച്ച് അച്ചനോ അമ്മയോ ആയി സംസാരിക്കുകയായിരുന്നെന്ന് പറയും. വീടിന് മൂന്ന് കീ ഉണ്ടെങ്കിലും എപ്പോളും റിയ വീട്ടിൽ ഉള്ളതിനാൽ രണ്ടെണ്ണം മാറ്റി വെച്ചിരിക്കുകയായിരുന്നു. അവളറിയാതെ ഒരു കീ എൻ്റെ കയ്യിൽ വെച്ചു. വീട്ടിലെത്തിയാൽ അവളറിയാതെ ഞാൻ ആകെ പരിശോധിക്കും ആരെങ്കിലും വന്നിരുന്നോ എന്നറിയാൻ. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. പിന്നെ എൻ്റെ ലക്ഷ്യം അവളുടെ ഫോൺലോക്ക് കണ്ടു പിടിക്കുക എന്നുള്ളതായിരുന്നു. അതിന് അവളറിയാതെ എൻ്റെ ഫോണിൽ വീഡിയോ മോഡിലിട്ട് അവളുടെ ഫോൺ തുറക്കുന്നതും കാത്ത് ഞാനിരുന്നു. ഒരു ദിവസം ഫോണെടുത്ത് ഞാനിരുന്ന സെറ്റിയിൽ അവൾ വന്നിരുന്ന് എന്നെ നോക്കിയ ശേഷം ലോക്ക് തുറന്നു. എൻ്റെ ഫോണിൻ്റെ ക്യാമറ ഓണിലായിരുന്നു. ഞാനത് കറക്റ്റായി അവളുടെ ഫോണിലേക്ക് പിടിച്ചിരുന്നു. ഉടൻ ഞാൻ പുറത്തു പോയി വീഡിയോ നോക്കി.53019 അതായിരുന്നു ലോക്ക് നമ്പർ.പെട്ടന്നാർക്കും തുറക്കാൻ പറ്റാത്ത വിധം കീ ബട്ടൻ്റെ അവിടന്നും ഇവിടന്നുമായാണ് നമ്പർ ഇട്ടിരിക്കുന്നത്. ഞാൻ ജനലിൽകൂടി അവളെ ശ്രദ്ധിച്ചു. വിരൽ കൊണ്ട് എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്. ഫോൺ വിളിക്ക് പകരം ചാറ്റിങ്ങിലേക്ക് അവൾ മാറിയെന്ന് എനിക്ക് മനസ്സിലായി. അപ്പോളാണ് ഒരു കാര്യം ഓർത്തത് ഈയിടെയായി അവളുടെ ഫോണിൽ വാട്ട്സ്ആപ്പ് മെസ്സേജ് വരുന്ന നോട്ടിഫിക്കേഷൻ സൌണ്ട് കുറെ കൂടുതലായുണ്ടെന്ന്. തിരിച്ചു വന്ന് അവളുടെ അടുത്ത് സെറ്റിയിൽ ഇരുന്നു. ഉടനവൾ ഫോണ് ഓഫാക്കി എഴുന്നേറ്റു പോയി. ഇപ്പോളും അവൾക്ക് കടത്തു കഴിക്കുന്ന പോലെയുള്ള ലൌകിക ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ എന്നോടുള്ള ബഹുമാനത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ചില ദിവസങ്ങളിൽ രാത്രി ഞാൻ ഉമ്മ വെക്കാൻ തുടങ്ങുമ്പോളേക്കും വേണ്ടാ ഏട്ടാ എനിക്ക് വല്ലാത്ത ക്ഷീണം നാളെ ആകാം എന്നവൾ

💬 Comments

View all comments