0%

Chapter Title : കളഞ്ഞു കിട്ടിയ തങ്കം 4 [Lathika]

Author : Kambikathakal Read All Parts 812

പൊട്ടി കരഞ്ഞു പ്രാർത്ഥിച്ചു. മടങ്ങാൻ നേരം മോളെ മോൾ ചെന്ന് ആ പിച്ചക്കാർക്ക് 10 രുപ വീതം കൊടുത്തിട്ട് വേഗം വാ എന്നു അമ്മ പറഞ്ഞു. ഒരുവഴിയിൽ ലൈനായിട്ട് കുറെ യാചകർ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ചെന്ന് ഓരോരുത്തർക്കായി 10 രൂപ വീതം ഇട്ടു കൊടുത്തു. ഇതിനിടയിൽ അറ്റത്തുള്ള ഒരു പിച്ചക്കാരൻ പെട്ടന്ന് എഴുന്നേറ്റ് പോയി. അയാളുടെ മുഖം കണ്ട എൻ്റെ ഹാർട്ട് പെട്ടന്ന് നിന്ന പോലെയായി. ചന്ദ്രേട്ടൻ്റെ അതേ മുഖം. മുടിയൊക്കെ ജഢ പിടിച്ചതാണെങ്കിലും ആ കണ്ണുകളിലെ തിളക്കം എനിക്ക് മറക്കാൻ പറ്റില്ല. ഇടത്തെ പുരികത്തിനു മുകളിലുള്ള മറുക് നോക്കാൻ പറ്റിയില്ല. അപ്പോളേക്കും അയാൾ മറഞ്ഞിരുന്നു. കരഞ്ഞുകൊണ്ട് ഞാനോടി അമ്മയോടും അച്ചനോടും വിവരം പറഞ്ഞു. ഞങ്ങൾ എല്ലാവരും അയാൾ പോയ വഴിയിൽ ചെന്ന് അവിടെയൊക്കെ നോക്കി. കരഞ്ഞുകൊണ്ട് നെഞ്ച് കൊത്തിവലിക്കുന്ന വേദനയോടെ ഞാനും നോക്കിക്കൊണ്ടിരുന്നു. അപ്പോൾ രണ്ടു കെട്ടിടങ്ങളുടെ ഇടയിൽ ചുവരിനോട് മുഖം അടുപ്പിച്ച് അയാൾ നിന്നു പൊട്ടിക്കരയുന്നു. ചന്ദ്രേട്ടാ എന്നുച്ചത്തിൽ അലറിക്കരഞ്ഞുകൊണ്ട് ഞാനോടി. എൻ്റെ കരച്ചിൽ കേട്ട അയാൾ തിരിഞ്ഞു നോക്കി. അതാ, പുരികത്തിനു മുകളിലുള്ള മറുക് . ഞാനോടിച്ചെന്ന് എൻ്റെ നല്ലവനായ ഏട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു പിന്നെ ചെമ്മണ്ണു നിറഞ്ഞ നിലത്ത് കിടന്ന് അദ്ദേഹത്തിൻ്റെ കാലിൽ കെട്ടിപ്പിടിച്ചു ഏന്തി മാപ്പു ചോദിച്ചു കരഞ്ഞു. അദ്ദേഹം എന്നെ പൊക്കി എഴുന്നേൽപ്പിച്ചു. എൻ്റെ കളഞ്ഞു പോയ തങ്കത്തിനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ വൃത്തിയില്ലാതെ ചെളിനിറഞ്ഞ അദ്ദേഹത്തെ കെട്ടി വരിഞ്ഞു ഞാൻ തുരുതുരാ ഉമ്മ വെച്ചു.

(END)

💬 Comments

View all comments